Tuesday, 21 January 2014

പവിത്രമായ പ്രണയം

     അമ്പലമുറ്റത്തെ ആൽതറയിൽ അവളേയും കാത്തു ഇരിക്കുമ്പോൾ എന്റെ സ്വോപ്ന്നങ്ങൾക്ക് ചിറകുകൾ മുളക്കാറുണ്ട്... നീലാകാശത്തിൽ പഞ്ഞിക്കെട്ടുകൾ പോലെ തോന്നിക്കുന്ന മേഖങ്ങൾ എനിക്ക് കൂട്ട് വന്നു.. സ്വൊർഗം മണ്ണിൽ ഉണരുന്ന നിമിഷങ്ങൾ.. വർണ്ണങ്ങൾ നിറഞ്ഞ അവളുടെ സാമിഭ്യം... 
         അമ്പലമണികളുടെ കൊഞ്ചൽ കേൾക്കുമ്പോഴൊക്കെ വെറുതെ എന്റെ മിഴികൾ അമ്പല നടയിൽ അവളെ തിരയും... ഒടുവിൽ അവൾ വരും. ആൽതറയിലേക്ക് മിഴികളെറിഞ്ഞ് അവൾ അമ്പലനടയിൽ കാൽവെച്ച് പുറത്തേക്കു വരുന്ന നിമിഷം ഞാൻ നിശ്ചലനായി ഭൂമിയെ തന്നെ മറന്നുപോകും... അവളുടെ കലമാൻ മിഴികൾ എന്നെ സ്പർശിക്കുന്നതുപോലെ തോന്നും.. അവളെ സ്നേഹിക്കുന്നതിനു മുൻപ് ഞാൻ കാണാത്ത സൗന്ദര്യം ഇപ്പോൾ അവളെ പ്രാണന് തുല്യം സ്നേഹിക്കുമ്പോൾ എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ലാത്ത സൗന്ദര്യം... അതെ അവൾ സുന്ദരിയാണ്... മിഴികൾ മെല്ലെ ചിമ്മി ചിമ്മി എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ നടക്കുമ്പോൾ ഉറങ്ങി കിടക്കുന്ന എന്റെ മോഹങ്ങളേ കണ്ണുകൾകൊണ്ട് ഉമ്മ വെച്ചുണർത്തും...  അവളുടെ മൗന ഭംഗിയും  എന്റേത് മാത്രമെന്നുള്ള ഓർമ്മപെടുതലുകളും എന്നെ അവളിലേക്ക്വല്ലാതെ അടുപ്പിക്കും.. 
          അവളുടെ മുഖം മനസ്സിൽ ഒരുവട്ടം കൂടി പ്രതിഷ്ട്ടിച് ഞാൻ എഴുന്നേൽക്കുമ്പോൾ അമ്പലം ചുറ്റി വരുന്ന അമ്പല പ്രാവുകൾ എന്റെ പ്രണയത്തെ വരവേൽക്കും... അപ്പോൾ വീണ്ടും ഞാൻ അവളെ നോക്കി കണ്ണുകൾകൊണ്ട് ചോതിക്കും എന്നുമെന്റെ തോഴിയായി നീ വരില്ലേയെന്നു.. അവളുടെ കണ്ണിൽ അപ്പോഴും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി എനിക്കുള്ള മറുപടിയായിരുന്നു... 
        ഇന്ന് അവളൊരു നല്ല കുടുംബിനിയാണ്.. വീട്ടിലേക്കുള്ള യാത്രയിൽ എനിക്ക് ഓർമ്മിക്കാൻ ഒന്നുമാത്രം... എന്റെ പ്രണയം... അവളിപ്പോൾ എന്നെയും കാത്ത് ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാകും... പവിത്രമായ പ്രണയം ദൈവം തരുന്ന വരധാനമാണ്...