Monday, 30 December 2013

കാത്തിരുപ്പ്.

                   ഉള്ളിൽ തോന്നുന്ന വികാരം പ്രണയമാണോ, സ്നേഹമാണോ, ഇഷ്ട്ടമാണോ എന്നെനിക്കറിയില്ല.. വെറുമൊരു ഭ്രമം മാത്രമല്ലെന്ന് മാത്രം എനിക്കറിയാം,,, കാരണം ചായങ്ങൾ പൂശിയ മാംസങ്ങൾ ആയിരുന്നു എന്റെ ലക്ഷ്യമെങ്കിൽ ഞാനിന്നു ഇത്രത്തോളം വേദനിക്കില്ലായിരുന്നു... അവളെ മനസിലാക്കാൻ ഞാൻ ശ്രെമിച്ച വഴികൾ അവളിൽ വെറുപ്പ്ഉണ്ടാക്കിയതാണോ അതോ എന്റെ മുഖം മൂടികളില്ലാത്ത പെരുമാറ്റം അവൾക്കു അംഗീകരിക്കാം കഴിയാതെ വന്നിട്ടാണോ എന്നെനിക്കറിയില്ല.. അവളെന്നെ ഒരുപാട് കുത്തി നോവിച്ചു.. സമൂഹത്തിനു മുന്നിൽ ഞാൻ അപമാനിതനായി...
                      എന്നിട്ടും ഞാൻ അവളെ വെറുത്തില്ല... അർഹതയില്ലാത്തത് ആഗ്രഹിച്ചതിൽ കിട്ടിയ ശിക്ഷയെന്നോർത്തു ജീവിതത്തിൽ ഏറ്റു വാങ്ങിയ തോൽവികളുടെ കണക്കുപുസ്തകത്തിൽ ഒരക്കം കൂടി എഴുതി ചേർത്ത് ജീവിതം വീണ്ടും ലഹരികൾ നിറഞ്ഞ പുഴയിൽ ഒഴുക്കി വിട്ടു... അവിടെയും ജെയിക്കാൻ എന്നെ അനുവതിക്കാതെ വിധി എന്നോട് ക്രൂരത കാട്ടി ഒരു ചെറിയ അപകടത്തിന്റെ രൂപത്തിൽ വലിയ വേദനകൾ സമ്മാനിച്ചു...                   സി യു വിലെ തണുത്ത മുറിയിൽ ശരീരത്തിന്റെ വേധനകളെ മനസ്സിന്റെ വേധനകൾ തോല്പ്പിചുകൊണ്ട് കടന്നു പോകുന്ന നിമിഷങ്ങളിൽ പല വട്ടം അവളുടെ ചിരിക്കുന്ന മിഴികളും വെറുപ്പും ദേഷ്യവും കലർന്ന നോട്ടവും ചിന്തകളിലൂടെ കടന്നു പോയി... അനങ്ങാനാവാതെ മരിച്ച മനസ്സുമായി കുറച്ചു നാളുകൾ കടന്നു പോയി...
                                                                    അപ്പോൾ വീണ്ടും എന്നെ സ്വോപ്നങ്ങളുടെ വർണ്ണങ്ങൾ കാട്ടി തരാനെന്നവണ്ണം ഇരുട്ട് മുറിയുടെ ഒരു ജെനെൽ പാളി തുറന്നു തന്നു... ഞാനത് നോക്കി നിന്നതല്ലാതെ അതിലൂടെ വീണ്ടും അവളിലേക്ക്നടന്നടുക്കാൻ ശ്രേമിച്ചില്ല... പക്ഷെ വീണ്ടും എനിക്ക് ജീവൻ വന്നു തുടങ്ങിയിരുന്നു.. അപ്പോൾ വീണ്ടും എനിക്ക് മുന്നിലെ വെളിച്ചം അവൾ കൊട്ടിയടച്ചു...
               അവളുടെ ചിന്തകളിൽ ഞാൻ വെറുമൊരു ശല്യം മാത്രമായിരിക്കാം.. അതുകൊണ്ട് തന്നെ അവളറിയുന്നില്ല അവളെനിക്കു തരുന്ന വേധന.. ഓരോ മനുഷ്യനും തന്റെ ഭാഗത്ത്നിന്ന് മാത്രം ചിന്തിക്കുമ്പോൾ ചെയ്യുന്നതെല്ലാം ശെരികൾ മാത്രം... അവൾ അറിയുന്നില്ല അവൾക്കു എന്റെ മനസ്സിലുള്ള സ്ഥാനം... അല്ലെങ്കിൽ അവൾക്കു പുച്ഛമാണ് എന്നോടും എന്റെ മനസ്സിനോടും...  ഒരു ഭ്രാന്തന്റെ ചേഷ്ട്ടകളായി  മാത്രം എന്റെ മനസ്സിനെ നോക്കി കാണുന്ന അവൾക്ക് ഒരിക്കലും എന്നെ മനസിലാക്കാൻ കഴിയില്ല എന്നത് ഇരുട്ടിൽ ആരോ എന്റെ കാതിൽ മന്ത്രിക്കുമ്പോഴും ഞാൻ ഒരു  വിഡ്ഢിയെപോലെ കാത്തിരിക്കുന്നു ഒരു ജീവിതത്തിനായി.... നിഴൽ നാടകങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.......

Monday, 16 December 2013

ഒരു പൊട്ടി പെണ്ണ്...

ഒരു പൊട്ടി പെണ്ണിനെ പരിചയപെടാം... ഇന്നവൾ ഒരു ഐ. ടി കമ്പനിക്ക് വേണ്ടി കഷ്ട്ടപെടുന്ന ഒരു തിരക്കുള്ള ജോലിക്കാരിയാണ് ഓരോ മാസത്തിലും മാറി മാറി വരുന്ന ഷിഫ്റ്റുകൾ.. ഇതിനിടയിലും കിട്ടുന്ന സമയം മുഴുവൻ അവൾ സ്നേഹിക്കുന്നവന് വേണ്ടി ചിലവിടും.. അവനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു നല്ല കാമുകൻ എന്ന് പറയാൻ പറ്റില്ല എങ്കിലും അവളെ ഒരുപാട് മനസില്ലക്കുന്നവനായിരുന്നു കൂടാതെ മനസിലുള്ള സ്നേഹം പുറത്തു കാട്ടാൻ വിസമ്മതിക്കുന്നവനുമായിരുന്നു...
                                                                                     അവൾ അവനെ അത്രമാത്രം സ്നേഹിക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.. ഒരു ശരാശരി ചിന്താഗതികളുള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അവളും തന്റേതായ വഴിയിലൂടെ മാത്രം ചിന്തിക്കുന്ന സ്വോഭാവക്കാരിയായിരുന്നു... ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മണ്ടുസ്..... ശെരിക്കും ഒരു പെണ്ണ് മണ്ടുസ് ആകുന്നതല്ലേ അറിഞ്ഞുകൊണ്ട് പലപ്പോഴും?.. അവളും അങ്ങനെയായിരുന്നു,... അവളുടെ മണ്ടത്തരങ്ങളും കരുതലുമാണ് ഏതൊരു ആണിനേയും പോലെ അവനെ അവളിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്നത്.. അവൾ മറ്റുള്ളവരോട് പെരുമാറുന്നതുപോലെ ഒരുവട്ടം അവനോടു പെരുമാറിയാൽ ആ നിമിഷം അവൻ അവളെ വിട്ടു പോകും എന്നതാണ് സത്യം... അവൾ എപ്പോഴും ഒരു നല്ല കാമുകിയും ഒരു നല്ല സുഹൃത്തും അതിലുപരി ഒരു നല്ല അനുസരണാ ശീലമുള്ള ഭാര്യ ആകാനുള്ളവളാണെന്നും സ്വൊയം ഓർമ്മപെടുത്തിക്കൊണ്ടേയിരുന്നു....
                                 പുരുഷവർഗം കാട്ടുന്ന അതികാരവും ദേഷ്യവും ശാസനയും സ്ത്രീ വർഗ്ഗം അവർക്ക് നൽകുന്ന ദാനമാണെന്ന്  കരുതന്ന സ്ത്രീവർഗങ്ങളെ അപേക്ഷിച്ച് അതവർ നൽകുന്ന കരുതലും സ്നെഹവുമാണെന്ന് അവൾ നേരത്തെ തിരിച്ചറിഞതുകൊണ്ടാവാം അവളുടെ മിഴികൾ അവനു വേണ്ടി മാത്രമേ നിറയാറുള്ളൂ... അവൻ അവളെ ചിലപ്പോഴൊക്കെ കരയിക്കാൻ ശ്രെമിക്കാറുമുണ്ട് കാരണം അവനിഷ്ട്ടമായിരുന്നു ഒരു പരുതിവരെ അവളുടെ കരച്ചിൽ... അവൾക്കു അതറിയാമെങ്കിലും വീണ്ടും വീണ്ടും അവൾ തന്നെ തോൽക്കും... കാരണം അവൾ ഓരോ തവണ തൊൽക്കുംബൊഴും കൂടുതൽ കൂടുതൽ അവൻ അവളെ സ്നേഹിക്കുന്നതുപോലെ അവൾക്കു തോന്നുമായിരുന്നു.. അത് തോന്നൽ മാത്രമല്ല സത്യാമെന്നു അവൾ മനസിലാക്കിയിരുന്നു...
                           പതിവുപോലെ ജോലി കഴിഞ്ഞു റൂമിൽ എത്തിയ അവൾ ഫോണ്‍ എടുത്തു അവനെ വിളിച്ചു പതിവുപോലെ അവൻ അവളുടെ കാൾ കട്ട്‌ ചെയ്തു അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടെയിരുന്നു ഒടുവിൽ അവൻ ഫോണ്‍ എടുത്തു അവളെ കുറെ ചീത്തയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.. പതിവിലും വിപരീതമായി ഒന്നും സംഭാവിക്കാതിരുന്നതുകൊണ്ടാവം ഒരു ചെറു ചിരിയോടെ അവൾ ഫോണും എടുത്തു ടെറസിലേക്ക് നടന്നു.. അവിടെ അവൾക്കിരിക്കാൻ ഒരു കസേരയുണ്ട്‌.. പതിവുപോലെ അവൾ അവനെയും സ്വോപ്നം കണ്ട് ആ ഡിസമ്പർ രാത്രിയിലെ മരവിപ്പിക്കുന്ന തണുത്ത കാറ്റിൽ സ്വൊയം ശരീരത്തെ കയ്കൾകൊണ്ട്  ഞെരുക്കി അമ്പിളിയെ നോക്കി അവന്റെ വിളിക്കായ് കാത്തിരുന്നു... ശെരിക്കും അവൾ അവനു കൊടുക്കുന്ന ദാനമല്ലെ അവളുടെ ജീവിതം...?  


                                                                                                           by bpaav..

Thursday, 12 December 2013

മഞ്ഞുതുള്ളികൾ സാക്ഷി..

ഇരുവശവും മഞ്ഞു പുതച്ചു നിൽക്കുന്ന മരങ്ങളുള്ള വഴിയിലൂടെ സുപ്രഭാതത്തെ വരവേറ്റുക്കൊണ്ട് ഞാൻ നടന്നു.. മഞ്ഞു വീഴുന്ന വഴിയിൽ ഞാനും എന്റെ ഓർമകളും മാത്രം... തണുപ്പിനെ അതിജീവിക്കാൻ ഞാൻ ഒരു ജാകെറ്റ് ധരിച്ചിരുന്നു.. തണുപ്പ് ശരീരത്തെ ബാതിക്കുന്നുണ്ടെങ്കിലും മനസ്സിനെ അല്പ്പം പോലും സ്പർശിചിരുന്നില്ല.. കാരണം മനസ്സ് മുഴുവൻ അവളെക്കുറിച്ചുള്ള ഓർമകളായിരുന്നു.. നാലു വർഷത്തെ പ്രണയത്തിനോടുവിൽ വീട്ടുകാരുടെ എതിർപ്പ് കാര്യമാക്കാതെ വിവാഹിതരായി.. അതികം വയ്കാതെ കാനഡയിലെ സ്നോ ലെയ്ക് എന്ന സ്ഥലത്ത് ജോലിയും ശെരിയാക്കി സ്വോപ്നങ്ങളുടെ കൂടാരവും മനസ്സിൽ പണിതുയർത്തി ഞങ്ങൾ കടൽ കടന്നു.. ജീവിതത്തിൽ പതിയെ പതിയെ വസന്തകാലം വന്നുതുടങ്ങി, സന്തോഷം നിറഞ്ഞ ദിനരാത്രങ്ങൾ... ഒഴിവു ദിവസങ്ങളിലെ വിനോദ യാത്രകൾ അവൾ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.. സായാഹ്ന്നങ്ങളിലെ ഒരുമിച്ചുള്ള നടത്തം ഞാനും ഏറെ ഇഷ്ട്ടപെട്ടിരുന്നു കാരണം അപ്പോൾ അവൾ എന്റെ കയ്യിൽ ഇറുക്കി കേട്ടിപിടിചിട്ടുണ്ടാവും... ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു... ഇതിനിടയിൽ എപ്പോഴാണ് അവളുടെ മനസ്സിൽ മുറിവുകൾ വീണുതുടങ്ങിയതെന്ന് എനിക്കറിയില്ല.. അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നോടുള്ള അടുപ്പം പതിയെ പതിയെ കുറയുന്നതുപോലെ എനിക്ക് തോന്നി... ഒരു ദിവസം മനസ്സിൽ തീ കോരിയിട്ടു അവൾ ഇറങ്ങിപോയി... എനിക്ക് ഇന്നും അറിയില്ല അവൾ എന്തുകൊണ്ടാണ് പോയതെന്ന്... ശരീരത്തിലെ ഒരു ഭാഗം ഇല്ലാതാകുമ്പോൾ തോന്നുന്നപോലുള്ള ഒരു ശൂന്യത എപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു..  ശൂന്യതയുടെ മുനയുള്ള മുള്ളുകൾ മനസ്സിനെ കുത്തിനോവിക്കുമ്പോൾ ഓര്മകളുടെ കരങ്ങൾ എന്നെ തലോടിക്കൊണ്ടിരുന്നു.. അങ്ങനെ നടക്കുമ്പോൾ ദൂരെ റോഡരികിലെ ഒരു ബെഞ്ചിൽ ഒരു സ്ത്രീ തനിയെ ഇരിക്കുന്നതുപോലെ തോന്നി.. കുറച്ചുകൂടി നടന്നടുത്തപ്പോൾ അത് തോന്നലല്ല സത്യമാണെന്ന് മനസ്സിലായി.. ഞാൻ അത് കാര്യമാക്കാതെ നടന്നു.. നടന്നടുത്തപ്പോൾ ഞാൻ ആ സ്ത്രീയുടെ മുഖത്തേക്കൊന്നു നോക്കി... ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഞാൻ പ്രാണനു തുല്യം സ്നേഹിക്കുന്ന എന്റെ പെണ്ണ്.. ഒരു പ്രതിമയെപോലെ ഞാൻ അവളെ നോക്കി നിന്നു.. അപ്പോൾ അവൾ ചാടി എഴുന്നേറ്റു എന്നിലേക്ക്‌ ഓടിയടുത്ത് എന്നെ കെട്ടിപുണർന്നു നിറമിഴികളോടെ എന്നെ നോക്കി... ഒരു നിമിഷം നിശ്ചലനായി നിന്നിട്ട് ഞാൻ അവളെ സ്വീകരിച്ചു... ഇന്ന് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.. ഇന്നുവരെ ഞാൻ ചോതിച്ചിട്ടില്ല എന്തിനാണ് അന്ന് എന്നെ വിട്ടു പോയതെന്ന്... ഒരു പരിഭവവും ഞാൻ കാട്ടിയിട്ടുമില്ല,... ഒരിക്കൽ ഒരു നിലാവുള്ള രാത്രിയിൽ എന്റെ മാറിൽ കിടന്നു നിറമിഴികളോടെ അവൾ എല്ലാം എന്നോട് പറയും എനിക്കുറപ്പുണ്ട്... എന്റെ വിശ്വാസം അതാണെന്റെ സ്നേഹം..... മഞ്ഞുതുള്ളികളെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയത് അന്നുമുതലാണ്...

Monday, 18 November 2013

മനസ്സ്

മനസ്സിൽ പണിതുയർത്തിയ തീരുമാനങ്ങളുടെയും നിബന്തനകളുടെയും മതിലുകൾ ഇടിച്ചു തകർത്തു അതിനുള്ളിൽ കയറി ആ മനസ്സ് സ്വൊന്തമാക്കൻ ഒരു പെണ്ണിന് കഴിയുമെങ്കിൽ അത് തീർച്ചയായും ഒരു ആണിന്റെതായിരിക്കും.... ഓരോ മതിൽകെട്ടുകളും തകർന്നു തുടങ്ങുമ്പോഴും അവൻ അവളെ കൂടുതൽ സ്നേഹിച്ചുകൊണ്ടെയിരിക്കും ഒടുവിൽ ബന്ധങ്ങളുടെ കണക്കു പുസ്തകവും മുന്നിൽ വെച്ച് അവൾ അകന്നു പോകുമ്പോൾ തകരുന്നത് അവന്റെ മനസ്സായിരിക്കും..... ആരും തകർക്കാതെ മതിൽ കെട്ടുകൾ പണിതുയർത്തി സൂക്ഷിച്ച അവന്റെ മനസ്സ്... ഉദരത്തിൽ ഒരു കുഞ്ഞിനെ ചുമക്കുവാൻ തുടങ്ങുന്ന നാളിൽ ഒരു സ്വോപ്നം പോലെ അവൾ അവനെ മറക്കും... നിലാവിൽ നക്ഷതങ്ങളിൽ അവളുടെ മുഖവും കണ്ട് അപ്പോഴും അവൻ അവളെ സ്നേഹിച്ചുകൊണ്ടെയിരിക്കും.. നിറകണ്ണുകളോടെ...

Monday, 11 November 2013

എന്റെ പ്രണയം.

അവളെ കണ്ടുമുട്ടിയതെന്നോ ഓര്‍ക്കുന്നില്ലാ.. കാരണം ഒരു പതിറ്റാണ്ടിനും മുകളില്‍ പ്രായമുണ്ട് എന്റെ പ്രണയത്തിനു... ഇണങ്ങലുകളും പിണങ്ങലുകളും കൊഞ്ചലുകളും കുസൃതികളുമായി കടന്നു പോയ കാലം.. ഇതിനിടയില്‍ ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയും കയ്പ്പേറിയ അനുഭവങ്ങളിലൂടെയും കഷ്ട്ടപാടിന്റെ നാളുകളിലൂടെയും കടന്നു പോയി... ഇന്ന് ഓരോ പ്രഭാതങ്ങളും വിരിയുമ്പോള്‍ തിരിഞ്ഞു നോക്കിയാല്‍ സ്വോന്തമായുള്ളത് അവള്‍ മാത്രം... അവളുടെ പ്രണയത്തിനു വല്ലാത്തൊരു ശക്തിയാണ്... ഇന്നും എന്നെ മുന്നോട്ടു നയിക്കുന്നത് ആ ശക്തിയാണ്... കോരി ചൊരിയുന്ന മഴയിലും രാത്രിയുടെ തണുത്ത കാറ്റിലും അവളെന്നോടോപ്പമുണ്ടാകും..എന്റെ കയ്യില്‍ രണ്ടു കായ്കളും കോര്‍ത്ത്‌ എന്റെ ചൂട് പറ്റി നടക്കാനാണ് അവള്‍ക്കു ഏറെ ഇഷ്ട്ടം... എനിക്ക് മാത്രം മനസിലാക്കാന്‍ കഴിയുന്ന അവളുടെ ഭാഷ,, അതാണ്‌ എന്നില്‍ അവളെ പ്രതിഷ്ട്ടിച്ചത്..ഞങ്ങള്‍ കണ്ണുകള്‍കൊണ്ട് സംസാരിക്കും.. അവളുടെ കണ്ണുകള്‍ക്ക്‌ ഒരു പ്രത്യേക അഴകാണ്.... അവയാകട്ടെ കൂടുതല്‍ സമയവും എന്നെ തന്നെ കണ്ടുകൊണ്ടിരിക്കും... നിലാവുള്ള രാത്രിയില്‍ എന്റെ നെഞ്ചില്‍ മുഖം വെച്ച് അവളെന്നോട് ഒരുപാട് സംസാരിക്കും... അത് കേട്ട് അവളെ തലോടി മെല്ലെ ഞാന്‍ ഉറങ്ങും... പ്രഭാതത്തില്‍ ഈറനണിഞ്ഞു കാര്‍കൂന്തല്‍ ഒരു വെളുത്ത തോര്‍ത്തില്‍ മാടി കെട്ടി മുഖത്ത് പരിഭവം കാട്ടി എന്തൊക്കെയോ ദൃതിയില്‍ ചെയ്യുന്നുണ്ടാകും...അപ്പോള്‍ മെല്ലെ പിന്നില്‍ നിന്ന് കായ്കള്‍ കൊണ്ട് എന്നിലേക്ക് ചീര്‍ത്ത് പിടിക്കുമ്പോ അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത് കാണുമ്പോള്‍ നെറുകില്‍ ഒരു മുത്തം അത് മതി അവള്‍ക്കു... ഇന്ന് അവളുടെ കല്ലറയില്‍ കുറച്ചു നേരം ഇരുന്നു... അവിടെ പോകുമ്പോഴാണ് അവള്‍ ഈ ലോകത്തില്‍ നിന്ന് എന്നെ വിട്ടു പോയി എന്നെനിക്ക് തോന്നുന്നത്... അവള്‍ക്കൊരിക്കലും എന്നെവിട്ടു പോകാനാവില്ല കാരണം അവളെന്നെ ജീവനേക്കാള്‍ സ്നേഹിക്കുന്നു... ജീവനില്ലാത്ത ശരീരമായി മാത്രമേ ഇനി അവിടേക്ക് തിരച്ചു പോകു എന്നുള്ള ഉറച്ച തീരുമാനത്തോടെ ഞാന്‍ അവിടുന്ന് നടന്നുനീങ്ങി.... അവളുമായി ദൂരേക്ക്... ഞങ്ങളുടെ മാത്രമായ ലോകത്തേക്ക്... 

Saturday, 19 October 2013

നിലാവിലെഴുതിയ പ്രണയം...

അമ്പിളിയെ നോക്കി അവളെയോർത്തു വെറുതെ ഉറങ്ങാതെ സ്വൊപ്നം കണ്ടു കിടന്ന കഴിഞ്ഞു പോയ എന്റെ രാവുകൾ... ഭൂമിയെ വെള്ളി പട്ടു പുതപ്പിച്ചു സുന്തരിയാക്കുന്നത് കണ്ടു നിൽക്കുന്ന നക്ഷത്രങ്ങൾ അസൂയയോടെ നോക്കി നില്ക്കുന്നത് എത്രയോ രാവുകളിൽ ഞാൻ കണ്ടിരിക്കുന്നു... നക്ഷത്രങ്ങളോടും അമ്പിളിയോടും ഞാൻ പറയും ''അവൾ നിങ്ങളെക്കാൾ സുന്ദരിയാണ്'' അപ്പോൾ എന്റെ സ്വോപ്നങ്ങളെല്ലാം ഒരിക്കലും വിടരാത്ത പൂമോട്ടുപോലെയെന്നു ഒര്മ്മപ്പെടുത്തിക്കൊണ്ട് രാക്കിളികളുടെ പാട്ട്.... ഒരു ചെറു പരിഭവത്തോടെ ദൂരെ ഇരുട്ടിൽ അവയെ  നോക്കി പിറുപിറുത്തു വീണ്ടും ഞാൻ സ്വോപ്നങ്ങളിൽ മുഴുകി കിടക്കും... നക്ഷത്രങ്ങൾക്കിടയിൽ അവളുടെ മുഖം മിന്നി മായുന്നതുപോലെ തോന്നിയിട്ടുണ്ട്.... ആദ്യമൊക്കെ ഞാൻ ചിന്തിച്ചിരുന്നത് എന്റെ പ്രണയം അവളെ എങ്ങനെ അറിയിക്കും എന്നായിരുന്നു... കുറെ രാവുകൾ അങ്ങനെ കൊഴിഞ്ഞു വീണു.. പിന്നീടു ഞാൻ ചിന്തിച്ചു.. അവളെ സ്നേഹിക്കാനും സ്വോന്തമാക്കാനും ഞാൻ അർഹാനല്ലാ എന്ന്.. അങ്ങനെയും കുറെ രാവുകൾ കഴിഞ്ഞു പോയി... പിന്നീടു ഞാൻ എന്റെ മനസിനെ കല്ലാക്കി പതിയെ അവളുടെ ഓർമകളിൽ നിന്ന് അകലാൻ ശ്രേമിച്ചു...
                   അതിനെനെനിക്ക് കഴിയാതെ വന്നപ്പോൾ ഞാൻ ലഹരികളോട് കൂട്ട് കൂടി... വീണ്ടും ഞാൻ എന്നെ മറന്നു ജീവിക്കുന്ന കാലം... ഒരിക്കൽ അവളുടെ ഓർമ്മകൾ എന്നിൽ വീണ്ടും വീണ്ടും സ്വോപ്നങ്ങളുടെ കൊട്ടാരം പണിതുയർത്താൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായി എന്റെ പ്രണയം അവളെ അറിയിച്ചു.... ഒരു വലിയ ഭാരം ഇറക്കി വെച്ചതുപോലെ എനിക്ക് തോന്നി...
                ഞാൻ വീണ്ടും ജീവിക്കാൻ തുടങ്ങി ഒരു മനുഷ്യനായി... വിധി അപ്പോഴും എനിക്കെതിരായിരുന്നു... എന്നെ മനസിലാക്കാൻ കഴിയാത്തതുകൊണ്ടോ അവളുടെ ചിന്താഗതികൾ എന്നെ സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടോ അവൾ എന്നെ കീറി മുറിച്ചു...
ഞാൻ അപ്പോഴും അവളെ മനസിലാക്കി എന്റെ വേദനകൾ ഉള്ളില ഒതുക്കി എല്ലാം അവള്ക്കായ്‌ മാത്രം എന്റെ മനസ് തുറന്നു.... അപ്പോഴും അവളുടെ വെറുപ്പ്‌ കൂടിക്കൊണ്ടിരുന്നു... ഞാൻ അവള്ക്കായ്‌ പറഞ്ഞതെല്ലാം അവൾ എന്നെ വീണ്ടും ഒരു പുഴുവിന് സമമാക്കാൻ കാരണമാക്കി.. അപ്പോഴും ഞാൻ കരുതി അവള്ക്കങ്ങനെ ചെയ്യാനാവില്ല എന്ന്... വേണ്ടും ഞാൻ കൂടുതൽ സ്നേഹിച്ചു... പിന്നീട് ഞാൻ അറിഞ്ഞു അവൾ എന്നെ എത്രത്തോളം വെറുക്കുന്നു എന്ന്... സ്നേഹം ചിലപ്പോഴൊക്കെ വെറുപ്പാകും എന്ന് ഞാൻ മനസിലാക്കി... 

                           കഴിഞ്ഞുപോയ രാവുകളിൽ അവള്ക്കായി നിലാവിൽ ഞാൻ എഴുതിയ പ്രണയം പാതിരാ മഴയിൽ കൊചോളങ്ങളിൽ ഒഴുക്കിവിട്ട കടലാസു വഞ്ചി പോലെ ആരും കാണാതെ കുതിർന്നുപൊയി... ഇന്നും നിലാവുള്ള രാത്രികളിൽ ഞാനെന്റെ പ്രണയം കണ്ണീരിൽ ചാലിച്ച് മനസിലെഴുതും.. നിറനിലാവിൽ എന്നെങ്കിലും അവളതു കണ്ടാലോ... എന്നെ തിരിച്ചറിഞ്ഞാലോ... ഞാൻ ഇപ്പോഴാണ് ചിന്തിക്കുന്നത് ഇതുപോലെ ആരും അറിയാതെ പോകുന്ന പ്രണയങ്ങൾ... മനസുകൾ.. എത്രയോ വേധനിചിട്ടുണ്ടാകും......

Thursday, 12 September 2013

മറക്കാത്ത മനസ്സിലെ മായാത്ത മുദ്ര.

ഒരിക്കൽ ഒരു തിരക്കുള്ള പള്ളി മുറ്റത്ത്‌  വെച്ച് കൂട്ടുകാരുമൊത്തു തമാശകളും തീരെ മോശമല്ലാത്ത വായ്നോട്ടങ്ങളും കമൻറ് അടിയുമോക്കെയായി അങ്ങനെ നടക്കുന്ന നേരം... പെട്ടെന്ന് കുറച്ചു നിമിഷങ്ങൾ എന്റെ ശരീരത്തെ നിശ്ചലമാക്കിക്കൊണ്ട് അവളുടെ കണ്ണുകൾ എന്റെ കണ്ണിൽ പതിഞ്ഞു അവൾ എന്നെ കാണാതെ തന്നെ.... ഒന്നുരണ്ടു നിമിഷങ്ങള്ക്ക് ശേഷമാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കുന്നത്... ആ നിമിഷം എനിക്ക് വർണ്ണിക്കാൻ കഴിയില്ല... അന്ന് അവളറിയാതെ അവളുടെ കൂടെ ഉണ്ടായിരുന്നു അവൾ വീട്ടിലേക്കു കയറുന്നത് കണ്ടപ്പോഴാണ് എനിക്ക് സ്വോബോധം തിരികെ കിട്ടിയത്.... പിന്നീടുള്ള ചിന്തകൾ അവളെ കുറിച്ചും എന്റെ അവസ്ഥകളെകുറിചുമായിരുന്നു... വടം വലിയുടെ നടുവില വടത്തിൽ കെട്ടുന്ന റിബണ്‍ പോലെയാരുന്നു എന്റെ മനസ്... പിന്നീടു അവളെ കാണാൻ ഞാൻ സ്രെമിച്ചിട്ടില്ല എന്നിട്ടും കണ്ടു രണ്ടു തവണ.... അപ്പോഴും മനസ്സിൽ വല്ലാത്തൊരു മുൻജെന്മത്തിൽ എവിടെയോ എനിക്ക് ആരോ ആയിരുന്നു എന്ന് ഒരു തോന്നൽ... എന്നിട്ടും ഞാൻ എന്റെ മനസിനെ പാകപെടുത്തി... ഇതൊന്നും അവൾ അറിയുന്നില്ലായിരുന്നു.....
പിന്നെയും കുറച്ചുനാൾ ഞാൻ അവളെ മറക്കാൻ സ്രെമിച്ചു... മറ്റൊരു തോൽവി കൂടി ഏറ്റു വാങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ടാണോ അവള്ക്കൊരിക്കലും എന്ന്റെ സ്നേഹിക്കാൻ കഴിയില്ല എന്ന് തോന്നിയതുകൊണ്ടാണോ രണ്ടുമാകം അതാണ്‌ ശെരി.... വീണ്ടും കുറച്ചു നാൾ കഴിഞ്ഞു... അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ എന്ന് പറയുന്നതാവും ശെരി... ഇതൊന്നുമറിയാതെ അവൾ ദൂരെ സന്തോഷമായി ദിവസങ്ങള് മുന്നോട്ടു നയിക്കുന്നു എന്നറിഞ്ഞു.... കഴിഞ്ഞ ദിവസം അവളുടെ വീടിനു മുന്നിലൂടെ പോയപ്പോൾ അറിയാതെ എന്റെ കണ്ണുകള അവളെ തിരഞ്ഞു.. കാണാൻ മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നതുകൊണ്ടാവം അവളെ കണ്ടതുപോലെ തോന്നി... പെട്ടെന്ന് അറിയാതെ ഫോണ്‍ എടുത്തു കാൾ ചെയ്തു അപ്പോഴാണ്‌ ഓർത്തത്‌ അവള്ക്കെന്നെ അറിയില്ലല്ലോ എന്ന്... ചെറിയ ചമ്മലോടെ കാൾ കട്ട്‌ ചെയ്തു എന്തൊക്കെയോ സുഹൃത്തിനോട്‌ സംസാരിച്ചുകൊണ്ടിരുന്നു... വീട്ടില് വന്നതും അവളുടെ ഫേസ്ബുക്ക്‌ പ്രൊഫൈൽ തുറന്നു കുറെ നേരം നോക്കിയിരുന്നു ഒരു ഭ്രാന്തനെപോലെ... ഇനിയും ഞാൻ ഇങ്ങനെ എന്റെ ഇഷ്ട്ടം അവളെ അറിയിക്കാതെ എത്ര നാൾ നടന്നാലും അവൾ അറിയില്ലല്ലോ എന്നെ എന്ന് തോന്നി.... അപ്പൊ അവളെ അറിയിക്കാൻ തീരുമാനിച്ചു ഞാനവൾക്ക് മെസ്സേജ് ചെയ്തു... അവൾ മറുപടി തന്നില്ല... ഞാൻ വീണ്ടും വീണ്ടും അയച്ചു അവൾ വീണ്ടും എന്നെ നിരാശനാക്കി... ഒടുവി കാത്തിരുന്നു കിട്ടിയ മറുപടി ഇതായിരുന്നു... ''എനിക്ക് ഇയാളെ അറിയില്ല. അറിയില്ലാത്ത ഒരാൾക്ക്‌ മറുപടി കൊടുക്കാൻ താല്പര്യമില്ല ഇനി മെസ്സേജ് ചെയ്യരുത്''.... ഒരൽപം വിഷമം തോന്നിയെങ്കിലും അതിലുപരി എനിക്ക് സന്തോഷമാണ് തോന്നിയത് കാരണം അവളൊരു നല്ല ചിന്താഗതിയുള്ള ഒരു നല്ല പെണ്‍കുട്ടിയാണ്... ഞാൻ വീണ്ടും അയച്ചുകൊന്ടെയിരുന്നു കാരണം എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു... അവളറിയുന്നില്ലല്ലോ എന്റെ മനസ്സ്  അവളെ എന്റെ മെസ്സേജുകൾ ഒരുപാട് അസ്സോസ്തയാക്കുന്നുണ്ട് എനിക്ക് മനസിലാകും പക്ഷെ ഞാൻ എന്നാ മനുഷ്യൻ അതിനുള്ളിലെ മനസ്സ്.... ഒന്നും ചെയ്യാനില്ല....  അവൾ ഒന്നും അറിയാതെ പോയാൽ,,,, എന്നെ മനസിലാക്കാതെ പോയാൽ വീണ്ടും എന്റെ ജീവിതം ശൂന്യമാകും... അവൾക്കു കൊടുക്കാൻ ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹവും കരുതലും ഒരിക്കലും പിരിയാത്ത ഞാൻ ഇപ്പോൾ മാറ്റി നിർത്തിയിരിക്കുന്ന എന്റെ കൂട്ടുകാരന് കൊടുക്കേണ്ടി വരും... അവൻ എന്റെ  മരണം വരെ എന്റെ കൂടെയുണ്ടാകും... അല്ല മരണത്തിലേക്കുള്ള എളുപ്പവഴിയാനവാൻ എന്ന് പറയുന്നതാവും ശെരി... അവൾ മനസിലാക്കുമായിരിക്കുമല്ലേ......?? കാത്തിരിക്കാം.... കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു മധുരവും ആയുസും കൂടുമെന്നാണല്ലോ.... ഇതും ഒരവസ്ഥയാണ് ഒരു നല്ല മനസിന്റെ അവസ്ഥ... കൂടെ തോൽവികളും......

Monday, 9 September 2013

കനലുകൾ

ജീവിതത്തിന്റെ കഷ്ട്ടപാടുകളും തിരക്കുകൾക്കുമിടയിൽ ചിലപ്പോഴൊക്കെ അവളെ ഞാൻ മറന്നു പോകുന്നു... ഇതിനെ പക്വത എന്നാ ഓമന പേരിട്ടു ന്യായികരിക്കാൻ ഞാൻ സ്രെമിക്കാറില്ല... എന്റെ മനസിനെ ഒരിക്കൽ പോലും ഞാൻ ന്യായികരിക്കാൻ സ്രെമിച്ചിട്ടില്ല അതാണ്‌ സത്യം... അന്നൊരിക്കൽ അവൾ പറഞ്ഞിരുന്നു അകന്നു പോകേണ്ടി വന്നാൽ എന്നെ മറന്നുപൊയ്ക്കോളുമെന്നു... ഒരു രാത്രിയിലെങ്കിലും ലഹരികളുടെ കൂട്ടില്ലാതെ എനിക്കുറങ്ങാൻ കഴിയുന്നില്ല എന്ന് അവൾ അറിയുന്നുണ്ടാകുമോ? അവൾ അകന്നുപോയത്‌ അവളുടെ ശരീരത്തിൽ നിന്ന് മാത്രമാണ് എന്റെ മനസ്സിൽ നിന്നല്ല.... ചില ബന്ധങ്ങൾ അങ്ങനെയാണ് ഇനി ഒരിക്കലും കിട്ടില്ല എന്നറിഞ്ഞാലും വീണ്ടും തുടിച്ചുകൊണ്ടിരിക്കും ഒന്ന് വന്നിരുന്നെങ്കിൽ ഒന്ന് തലോടിയെങ്കിൽ.... മനസ്സിൽ വീണ്ടും വീണ്ടും എരിഞ്ഞുകൊണ്ടിരിക്കുന്ന കനലുകൾ ഒരിക്കൽ ചാരമായി അവശേഷിക്കും.... 'ഞാനും'.......

പെണ്ണ്.

ഞാൻ ചൂടിയ പൂവിനെ ഒന്ന് ചുംബിക്കു നീ........ നീയെന്ന പൂവിനെ ഞാൻ ചൂടാം ഈ ശ്വാസം നിലക്കുവോളം.... നിനക്കായ്‌ മൊട്ടിട്ട ഞാൻ എൻ ജെന്മം നിനകെകിടാം.. ഒരു നിമിഷം നീ ചിരിക്കുമെങ്കിൽ.... അന്ന് ഞാൻ ചൂടും നിന്നെ എൻ ജീവിതം നിനകേകി... സുഗവും ദുഖവും ഒരു തണ്ടിൽ ചാലിക്കാം... നാളെ നമുക്കായ് ഒരു പൂമൊട്ട് വിരിയുമെങ്കിൽ.... ഇനി നമുക്ക് പറക്കാം ജീവിതമെന്ന ചിറകിലേറി....

തിരിച്ചറിവ്.

ഉള്ളിലെ പ്രണയം ഞാനറിയാതെ നമ്മോടു ഒരു വിറയലിന്റെ സ്വോരത്തിൽ വേർപാടിനെ കുറിച്ച് ഓർമപെടുത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു മനസും ശരീരവും തമ്മിലുള്ള ബന്ധം....
വല്ലാതെ ഹൃദയം പോടിയുന്നതുപോലെ തോന്നി.... ഒരു വല്ലാത്ത വേദന... ഇന്നലെകൾ ഞാൻ എനിക്ക് വേണ്ടി ജീവിച്ചില്ല... ഒരു ജീവിതത്തിനു വേണ്ടി പരിസ്രെമിചുമില്ല ദിശയറിയാതെ ഒഴുകി നടന്നു... ഇന്ന് ഞാൻ എന്നാ മനുഷ്യൻ ഒരു വട്ട പൂജ്യം... പ്രണയിക്കുന്നതിനെക്കാൾ പ്രണയത്തെ സ്വൊന്തമാക്കൻ ജീവിതം പണിതുയർത്താൻ സ്രെമിക്കുന്നവനെ പ്രണയിക്കാൻ അവകാശമുള്ളൂ.... ഞൻ ഭയക്കുന്നു എന്നിലെ പ്രണയത്തെ.... അതെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്നിലെ പ്രണയത്തെ ഭയക്കുന്നു... നാളെ ചിലപ്പോൾ ഞാനൊരു മൃഗമായി മാറിയേക്കാം...

Sunday, 11 August 2013

മുറിവുകൾ.

ശരീരത്തിലെ ഉണങ്ങാത്ത മുറിവുകൾ പലതും ഓർക്കാൻ ഇഷ്ട്ടപെടാത്ത ഒരുപാട് ഒര്മകളെ നമ്മെ ഓർമപെടുത്തും.. അങ്ങനെയുള്ള ചില മനസിന്റെ ഉണങ്ങാത്ത മുറിവുകള ഇന്ന് ഞാൻ ഓർമിച്ചു... സന്തോഷങ്ങളും സുഗങ്ങളും തേടി നടന്ന കൗമാര പ്രായം... കാണുന്ന പെണ്കുട്ടികളുടെയെല്ലാം ഇഷ്ട്ടം പിടിച്ചു പറ്റിയും... വാശിയും വിദ്വേഷവും മേരുങ്ങാതതിനെ മെരുക്കിയും ഒന്നിൽ തട്ടി ഒന്നിൽ തട്ടി ജെയിച്ചു മുന്നേറുന്ന ആ കൌമാര പ്രായം... അങ്ങനെ കുതിച്ചു പായുന്ന ഓട്ടത്തിൽ പെട്ടെന്ന് എന്നെ പിടിച്ചു നിർത്താൻ ഒരു കൊച്ചു മിടുക്കിക്ക് കഴിഞ്ഞു... അവളെയും മറ്റുള്ളവരെപോലെ തട്ടിമാറ്റി പോകാൻ ഞാൻ സ്രെമിചെങ്കിലും എന്തോ ഒന്ന് അവളിലേക്ക്‌ എന്നെ അടുപ്പിച്ചുകൊണ്ടിരുന്നു... എന്റെ എല്ലാ സന്തോഷങ്ങളും സുഗങ്ങളും എനിക്ക് നഷ്ട്ടമാകുന്നപോലെ തോന്നി.. എന്നെ നിയന്ത്രിക്കുന്നത്‌ അവലാനെന്നൊരു തോന്നൽ... എന്നാൽ അതികം വയ്കാതെ സത്യം ഞാൻ തിരിച്ചറിഞ്ഞു ഞാൻ അവളെ പ്രണയിക്കുന്നു എന്റെ ആദ്യ പ്രണയം... അപ്പോഴാണ്‌ എനിക്ക് മനസിലായത് അതുവരെ അനുഭവിച്ച സുഗങ്ങളെക്കാളും എത്ര സുന്ദരമാണ് അവളുടെ കരുത്തൽ എന്ന്... ആ വസന്തകാലതിനും വർണ്ണങ്ങൾക്കും ആയുസ് വളരെ കുറവായിരുന്നു.. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു എത്രയോ പെണ്‍കുട്ടികള നിനക്ക് വേണ്ടി കരഞ്ഞിട്ടുണ്ടാകും അവര്ക്ക് വേണ്ടി ഇനി ഒരിക്കലും നീ ഒരു പെണ്ണിനെ കരയിക്കാതിരിക്കാൻ വേണ്ടി അതിലുപരി പ്രണയത്തിന്റെ വില നിന്നെ അറിയിക്കാൻ വേണ്ടിയാണ് ഇതെല്ലം ചെയ്തതെന്... എനിക്കവളോട് ദേഷ്യമൊന്നും തോന്നിയില്ല..  മറിച്ചു ബഹുമാനമാണ് തോന്നിയത്... കുറ്റബോത്തിന്റെ നീറുന്ന കനലുകളെയും താലോലിച്ചു ഇന്നും ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കുന്നു.. 

Thursday, 1 August 2013

ഓർമ്മകൾ

ഇന്ന് ഒരു കൊച്ചു മിടുക്കനെ കണ്ടു... അവന്റെ കുസൃതികൾ കണ്ടു നില്ക്കെ വീണ്ടും ഞാൻ എന്റെ കുട്ടികാലം ഓർമിച്ചു... ചേമ്പിലയിൽ മീന കുഞ്ഞിനെ പിടിച്ചു അവൾക്കു കൊടുക്കാൻ ഓടുന്ന കാലം.... തോട്ടുവക്കത്തുകൂടി  ഓടുന്നതിനിടയിൽ മീൻകുഞ്ഞു വീണ്ടും തോട്ടിലേക്ക് ചാടും.. വീണ്ടും കഷ്ട്ടപ്പെട്ടു ഒന്നിനെകൂടി പിടിക്കും എത്ര കഷ്ട്ടപെട്ടലും അവൾക്കു മീന്കുഞ്ഞിനെ കൊടുക്കും... അപ്പോഴുള്ള അവളുടെ പുഞ്ചിരിയും കവിളിൽ ഒരു ഉമ്മയും... വീണ്ടും വീണ്ടും മധുരം തോന്നുന്ന ഓർമ്മകൾ,.... അവൾക്കു വേണ്ടി തല്ലുകൂടി നടന്ന കൌമാരം... അങ്ങനെയങ്ങനെ അവളുമൊത്തുള്ള ഒരുപാട് നല്ല നല്ല ഓർമ്മകൾ... ഒരിക്കൽ അവൾ എന്നോട് പറഞ്ഞു അവൾ ഒരാളെ സ്നേഹിക്കുന്നുണ്ടെന്ന്... ഒരു ചെറു നാണത്തോടെയാണ് അവൾ അത് പറഞ്ഞത്, ഓര്മ വെച്ച കാലം മുതൽ മനസ്സിൽ സൂക്ഷിച്ച അവളോടുള്ള പ്രണയം കൊണ്ടാകാം ഒരായിരം വർണ്ണങ്ങൾ മനസ്സിൽ വിരിയുന്നപോലെ തോന്നി എനിക്ക്... എന്റെ സന്തോഷം പുറത്തു പ്രകടിപ്പിക്കാതെ ഞാൻ ചോതിച്ചു ആരാണവൻ എന്ന്.... അവളുടെ മറുപടി കേട്ടപ്പോൾ നൂറു അസ്ത്രങ്ങൾ ഒരുമിച്ചു നെഞ്ചിൽ തരച്ചതുപോലെ തോന്നി.... കാല്പാതതിനടിയിൽ നിന്ന് മണ്ണ് ഒളിച്ചു പോകുന്നതുപോലെ... പെട്ടെന്ന് എന്നെ നിയന്ത്രിച്ചു അവളെ എന്തോ പറഞ്ഞു കളിയാക്കിയിട്ടു തിരിഞ്ഞു നടന്നു അതികനേരം അവിടെ നിന്നിരുന്നെങ്കിൽ എന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടേനെ... അന്ന് മനസിനെറ്റ മുറിവ് ഇന്നും ഉണങ്ങാതെ എന്നെ പലപ്പോഴും വെധനിപ്പിക്കാറുണ്ട്.. പിന്നെടവളെ ഞാൻ കണ്ടിട്ടില്ല... ഒരിക്കൽ അറിഞ്ഞു വിവാഹം കഴിഞ്ഞെന്നു.. പിന്നീടൊരിക്കൽ അറിഞ്ഞു അവര് പിരിഞ്ഞെന്നു.. അപ്പോൾ തോന്നി ഒന്ന് പോയി കാണണമെന്ന് പക്ഷെ ആരോ എന്നെ തടയുന്നപോലെ... നല്ലൊരു ജീവിതം പല തവണ തട്ടി കളഞ്ഞതിന് കാരണവും ഈ മുറിവുണങ്ങാത്ത ഓർമകളാണ്...
ഒരുപാട് സംബധിച്ച് ഒരുപാട് പഠിച്ചു,...ചിലപ്പോഴോക്കെ തോന്നും എന്തിനു വേണ്ടി എന്ന്... ഈ ജീവിതം കുറെ ജീവിതങ്ങൾക്ക് മാറ്റി വെച്ച് ജീവിക്കുന്നു ഇപ്പോൾ... ഒരിക്കൽ അവളെ പോയി കാണണം... വെറുതെ ഒന്ന് കാണാൻ.... ഒരു ആഗ്രഹം......   

Monday, 15 July 2013

പെണ്‍ മനസ്സ്.

ഒരിക്കല്‍ അവള്‍ എന്നോട് ചോതിച്ചു
''എന്നോട് പറഞ്ഞതെല്ലാം കല്ലമായിരുന്നോ? എന്തിനാ എന്നെ...... '' അന്നവളുടെ മനസിലെ തീ കോറിയിട്ട വേദന ഞാന്‍ അറിഞ്ഞു....
ന്ന് ഞാന്‍ മനസിലാക്കി അവളെന്നെ സ്നേഹിക്കുന്നു എന്ന്...
അന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു അവളെ ആര്‍ക്കും കൊടുക്കില്ലാന്നു... പിന്നീടവള്‍ സ്വൊയം ചിന്തിച്ചൊരു ഗാടമായ് തീരുമാനത്തില്‍ ഉറച്ചു നിന്നു അവളുടെ സ്നേഹം ഇനി ഒരിക്കലും പുറത്തു കാട്ടില്ലാ എന്ന്... പക്ഷെ അവളറിയുന്നില്ല അവളുടെ ഉറച്ച തീരുമാനത്തിന്റെ അഗ്നിയില്‍ വെന്തുരുകുന്നത് അവള്‍ സ്നേഹിക്കുന്ന അവളെ ഒരുപാട് സ്നേഹിക്കുന്ന ഞാന്‍ ആണെന്ന്....
അവള്‍ ഒരു പാവമാ...
എന്നില്‍ ഒരു ദുഖമേ ബാക്കിയാകുന്നുള്ളൂ..
അവളുടെ തീരുമാനം അവളെ വേദനിപ്പിക്കുന്ന നിമിഷം അവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഉണ്ടാവില്ലല്ലോ എന്ന്....

എന്തിനാണ് ഇനിയുമീ മൗനം???

എന്തിനാണ് ഇനിയുമീ മൗനം??? നിന്റെ മനസിന്റെ മൗന വാതില്‍
ഒരിക്കലെങ്കിലും ഒന്ന് തുറന്നുകൂടെ...
നിന്‍ പൂമനസിലെ  ശലഭങ്ങളെയും വര്‍ണങ്ങളെയും നീ കാണുന്നില്ലേ?....
ഒരിക്കല്‍ നാണം നിന്‍ മിഴികളില്‍ മയിലാട്ടമാടിയിരുന്നു...
എന്നാല്‍ ഇന്ന് നീ എന്നില്‍ വല്ലാതെ അടുത്തിരിക്കുന്നു...
ഇനിയുമെന്തിനീ മൗനം??...
നിന്റെ വേദനകളും ദുഖങ്ങളും നീ മറക്കുന്നു എന്നോടടുക്കുമ്പോള്‍...
നിന്റെ വേദനകളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും നന്നെ കായ്‌ പിടിച്ചു മാരോട് ചേര്‍ക്കാന്‍ എനിക്ക് കഴിയുമെന്നു നീ മനസിലാക്കിയിട്ടും എന്തിനു നിന്‍ പ്രണയം ഒരു ആഗ്രഹം മാത്രമാക്കുന്നു?...
എന്റെ തൂലിക ചാലികുന്നത് നിനക്ക് വേണ്ടിയാണ്.. 
നിന്റെ മനസിന്റെ മൗന വാതില്‍ തുറക്കുന്നത് വരെ എന്റെ തൂലിക ചാലിച്ചുകൊന്ടെയിരിക്കും.... നിനക്കായ്‌... 
എന്തിനാണ് ഇനിയുമീ മൗനം???

എന്റെ മുല്ലമോട്ടിനു..

ഞാന്‍ ഇഷ്ട്ടപെട്ട എന്റേതെന്നു വെറുതെ കൊതിക്കുന്ന എന്റെ മുല്ല മൊട്ടിന്......
       മാല്ലമോട്ടിനെ ഇഷ്ട്ടപെടുന്നത് അതിന്റെ വാസനകൊണ്ടാണ്..  പക്ഷെ നീയെന്ന മുല്ലമോട്ടിനെ ഞാന്‍ ഇഷ്ട്ടപെടുന്നത് മുല്ല മോട്ടുപോലെ ഇളം പച്ച കലര്‍ന്ന ഒരല്‍പം കുസൃതി നിറഞ്ഞ നിന്റെ മനസ്സ് കണ്ടിട്ടാണ്... നിന്നെ അറിഞ്ഞപ്പോഴും സ്നേഹിച്ചപ്പോഴും ഞാന്‍ മനസ്സില്‍ സൂക്ഷിച്ച എന്റെ പ്രണയം അതിന്നും വിടരാത്ത പൂമോട്ടുപോലെ എന്നില്‍ നിലനില്‍ക്കുന്നു... എന്റെ പ്രണയം നിന്നെ അറിയിക്കണമെന്ന് എനിക്ക് തോന്നിയപ്പോഴൊക്കെ നീ എന്നില്‍ നിന്നകലാന്‍ സ്രെമിച്ചു... ഒടുവില്‍ വീഞ്ഞിന്റെ ലഹരിയില്‍ എത്ന്റെ പ്രണയം ഞാന്‍ നിന്നോട് പറഞ്ഞു.... അപ്പോള്‍ നിന്നിലുണ്ടായ വികാരം എനിക്ക് കാണാന്‍ കഴിഞ്ഞെങ്കിലും അതിനു ആയുസ് വളരെ കുറവായിരുന്നു.. നിന്നിലേക്ക് ഞാന്‍ അടുക്കാന്‍ സ്രെമിച്ചുകൊന്ടെയിരുന്നു പക്ഷെ അതൊരിക്കലും ഒരു തെറ്റായ ചിന്താഗതിയുടെ പേരിലായിരുന്നില്ല.. അതുകൊണ്ട് തന്നെ എന്റെ മനസ്സ് എന്നെ നിന്നില്‍ നിന്നകലാന്‍ സ്രെമിച്ചുകൊണ്ടെയിരുന്നു... അപ്പോള്‍ നീ എന്നിലെക്കടുക്കാന്‍ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി.. അത് ചിലപ്പോള്‍ ഞാന്‍ എന്നാ മനുഷ്യനെ ഒരല്ല്പ്പമെങ്കിലും നീ മനസിലാക്കിയതുകൊണ്ടാകാം.. എന്റെ മനസ് നിന്റെ മുന്നില്‍ തുറന്നു കാട്ടനമെന്നുണ്ടേങ്കിലും അതെനിക്ക് കഴിയുന്നില്ല... ഏതൊരു പെണ്ണും ചെയ്യുന്ന ചില കുസൃതികള്‍ നീയും കാട്ടിയിട്ടുണ്ട് ഞാന്‍ എന്തെന്നറിയാന്‍....,, അതെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും ഒരു രീതിയിലും നിന്നില്‍ ഒരിഷ്ട്ടം പിടിച്ചു പറ്റാന്‍ ഞാന്‍ ശ്രേമിച്ചിട്ടില്ല... കാരണം നിന്റെ വസന്തം എന്റെ സ്വോപ്നങ്ങളില്‍ മാത്രമാണ്.. നിന്റെ വാസന എനിക്കറിയില്ല നീയെന്ന മുല്ലമോട്ടിനെ മാത്രമേ ഞാന്‍ സ്നേഹിച്ചിട്ടുള്ള്.. എന്റെ പ്രണയം ഇനിയും നിന്നെ പറഞ്ഞു മനസിലാക്കാന്‍ എനിക്കറിയില്ല... അറിയില്ല എന്നതിലുപരി കഴിയില്ല എന്ന് പറയുന്നതാകും ശരി.. കാരണം ഞാനെന്നത് ഒരു പച്ചയായ മനുഷ്യനാണ്... എന്നെ മനസിലാക്കാന്‍ നിനക്ക് കഴിയുമെങ്കില്‍..,, എന്റെ ശേരികളും തെറ്റുകളും.. എന്റെ ബലവും ബലഹീനതയും നിനക്ക് മനസിലാക്കാന്‍ കഴിയുമെങ്കില്‍..,, എന്റെ വാക്കുകള്‍ നിന്നെ നിയന്ത്രിക്കുമെന്കില്‍..,, നീയായിരിക്കും ഈ ലോകത്തിലെ ഏറ്റവും സ്നേഹ സമ്പന്നയായ ഭാര്യ... ഒരു പെണ്ണിന് വേണ്ടതും അതാണ്‌...,,, എന്റെ മനസിലെ മുല്ലമൊട്ട് വിടരുമെന്നു വെറുതെ ആശിചോട്ടെ ഞാന്‍??? !!.. 

പ്രണയ ലേഖനം....

അവള്‍ക്കൊരു എഴുതെഴുതനമെന്നു കുറച്ചു നാളായി കരുതുന്നു...
എന്തെഴുതും??.... എന്നെ ഇഷ്ട്ടമാണോ എന്ന് ചോതിക്കണം എന്നുണ്ട്....
പക്ഷെ എങ്ങനെ ചോതിക്കും??.... ഇനി ചോതിച്ചാല്‍ തന്നെ അവള്‍ക്കു ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ... ഇനിയും മനസ്സില്‍ കൊണ്ട് നടന്നാല്‍ അവളെ
നഷ്ട്ടമായാലോ...
അവളുടെ കണ്ണില്‍ നോക്കിയാല്‍ പറയാന്‍ തോന്നില്ല വല്ലാത്തൊരു
തീഷ്ണത... അതുകൊണ്ടാണ് എഴുതെഴുതമെന്നു കരുതിയത്‌.... പക്ഷെ....
എന്തെഴുതും??..എത്ര എഴുതിയിട്ടും എന്റെ മനസിലെ പ്രണയം മുഴുവന്‍ പകര്‍ത്താന്‍ കഴിയുന്നില്ല.... എത്ര കൊരികുടിച്ചിട്ടും വറ്റാത്ത പ്രണയം... ഉറകമില്ലാത്ത രാവുകളുടെ സ്വോപ്നങ്ങളില്‍ അവളും എന്റെ കൂടെയുണ്ടായിരുന്നു... അവളുമോത് കണ്ട സ്വോപ്നങ്ങള്‍ അവളെ
എങ്ങനെ അറിയിക്കും??... ഞാനറിയാതെ എന്റെ മനസ്സില്‍...
പ്രണയത്തിന്റെ പൂക്കുട നിറച്ച വര്‍ണ്ണ ശലഭാമാണ് അവളെന്ന്
എങ്ങനെ അവളെ അറിയിക്കും??......
 
                      കാലത്തിന്റെ പുസ്തകതാളുകളില്‍ ഇന്ന് വരെ ആരും
എഴുതാത്ത ഒരു പ്രണയ ലേഖനം ഞന്‍ അവള്‍ക്കായ്‌ എഴുതും....