Monday, 30 December 2013

കാത്തിരുപ്പ്.

                   ഉള്ളിൽ തോന്നുന്ന വികാരം പ്രണയമാണോ, സ്നേഹമാണോ, ഇഷ്ട്ടമാണോ എന്നെനിക്കറിയില്ല.. വെറുമൊരു ഭ്രമം മാത്രമല്ലെന്ന് മാത്രം എനിക്കറിയാം,,, കാരണം ചായങ്ങൾ പൂശിയ മാംസങ്ങൾ ആയിരുന്നു എന്റെ ലക്ഷ്യമെങ്കിൽ ഞാനിന്നു ഇത്രത്തോളം വേദനിക്കില്ലായിരുന്നു... അവളെ മനസിലാക്കാൻ ഞാൻ ശ്രെമിച്ച വഴികൾ അവളിൽ വെറുപ്പ്ഉണ്ടാക്കിയതാണോ അതോ എന്റെ മുഖം മൂടികളില്ലാത്ത പെരുമാറ്റം അവൾക്കു അംഗീകരിക്കാം കഴിയാതെ വന്നിട്ടാണോ എന്നെനിക്കറിയില്ല.. അവളെന്നെ ഒരുപാട് കുത്തി നോവിച്ചു.. സമൂഹത്തിനു മുന്നിൽ ഞാൻ അപമാനിതനായി...
                      എന്നിട്ടും ഞാൻ അവളെ വെറുത്തില്ല... അർഹതയില്ലാത്തത് ആഗ്രഹിച്ചതിൽ കിട്ടിയ ശിക്ഷയെന്നോർത്തു ജീവിതത്തിൽ ഏറ്റു വാങ്ങിയ തോൽവികളുടെ കണക്കുപുസ്തകത്തിൽ ഒരക്കം കൂടി എഴുതി ചേർത്ത് ജീവിതം വീണ്ടും ലഹരികൾ നിറഞ്ഞ പുഴയിൽ ഒഴുക്കി വിട്ടു... അവിടെയും ജെയിക്കാൻ എന്നെ അനുവതിക്കാതെ വിധി എന്നോട് ക്രൂരത കാട്ടി ഒരു ചെറിയ അപകടത്തിന്റെ രൂപത്തിൽ വലിയ വേദനകൾ സമ്മാനിച്ചു...                   സി യു വിലെ തണുത്ത മുറിയിൽ ശരീരത്തിന്റെ വേധനകളെ മനസ്സിന്റെ വേധനകൾ തോല്പ്പിചുകൊണ്ട് കടന്നു പോകുന്ന നിമിഷങ്ങളിൽ പല വട്ടം അവളുടെ ചിരിക്കുന്ന മിഴികളും വെറുപ്പും ദേഷ്യവും കലർന്ന നോട്ടവും ചിന്തകളിലൂടെ കടന്നു പോയി... അനങ്ങാനാവാതെ മരിച്ച മനസ്സുമായി കുറച്ചു നാളുകൾ കടന്നു പോയി...
                                                                    അപ്പോൾ വീണ്ടും എന്നെ സ്വോപ്നങ്ങളുടെ വർണ്ണങ്ങൾ കാട്ടി തരാനെന്നവണ്ണം ഇരുട്ട് മുറിയുടെ ഒരു ജെനെൽ പാളി തുറന്നു തന്നു... ഞാനത് നോക്കി നിന്നതല്ലാതെ അതിലൂടെ വീണ്ടും അവളിലേക്ക്നടന്നടുക്കാൻ ശ്രേമിച്ചില്ല... പക്ഷെ വീണ്ടും എനിക്ക് ജീവൻ വന്നു തുടങ്ങിയിരുന്നു.. അപ്പോൾ വീണ്ടും എനിക്ക് മുന്നിലെ വെളിച്ചം അവൾ കൊട്ടിയടച്ചു...
               അവളുടെ ചിന്തകളിൽ ഞാൻ വെറുമൊരു ശല്യം മാത്രമായിരിക്കാം.. അതുകൊണ്ട് തന്നെ അവളറിയുന്നില്ല അവളെനിക്കു തരുന്ന വേധന.. ഓരോ മനുഷ്യനും തന്റെ ഭാഗത്ത്നിന്ന് മാത്രം ചിന്തിക്കുമ്പോൾ ചെയ്യുന്നതെല്ലാം ശെരികൾ മാത്രം... അവൾ അറിയുന്നില്ല അവൾക്കു എന്റെ മനസ്സിലുള്ള സ്ഥാനം... അല്ലെങ്കിൽ അവൾക്കു പുച്ഛമാണ് എന്നോടും എന്റെ മനസ്സിനോടും...  ഒരു ഭ്രാന്തന്റെ ചേഷ്ട്ടകളായി  മാത്രം എന്റെ മനസ്സിനെ നോക്കി കാണുന്ന അവൾക്ക് ഒരിക്കലും എന്നെ മനസിലാക്കാൻ കഴിയില്ല എന്നത് ഇരുട്ടിൽ ആരോ എന്റെ കാതിൽ മന്ത്രിക്കുമ്പോഴും ഞാൻ ഒരു  വിഡ്ഢിയെപോലെ കാത്തിരിക്കുന്നു ഒരു ജീവിതത്തിനായി.... നിഴൽ നാടകങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.......

No comments:

Post a Comment