Saturday, 4 October 2014

മരിക്കാത്ത മനസ്സിന്റെ കൂട്ട്..

                       പ്രണയത്തെക്കുറിച്ച് ഒരായിരം വാക്കുകളുടെ തിരമാലകൾ അലയടിക്കുന്നുണ്ട് എൻറെ മനസ്സിൽ.. പ്രണയമെന്ന സുന്ദരമായ വികാരത്തെ തൂലികയാൽ പ്രണയലേഖനങ്ങൾ സൃഷ്ട്ടിച്ചു ഞാൻ എൻറെ മനസ്സിന് സന്തോഷം നൽകുമ്പോൾ ചിലപ്പോഴൊക്കെ എൻറെ മനസ്സ് പ്രണയിക്കാൻ കൊതിക്കും.. അതികം വയ്കാതെ ഞാൻ തിരിച്ചു വരും കാരണം ഞാൻ പ്രണയത്തേക്കാൾ പ്രണയമെന്ന വികാരത്തെയും പ്രണയ ലേഖനങ്ങളെയും സ്നേഹിക്കുന്നു... എൻറെ പ്രണയത്തിനു നിറങ്ങൽ നൽകിയ എൻറെ തൂലികയെക്കാൾ അതികം ഞാൻ സ്നേഹിച്ച ഒരു പ്രണയമുണ്ടായിരുന്നു.. 
                              സന്ത്യക്ക്‌ കൂടണയുന്ന പക്ഷികളെയും പറവകളെയും  പകൽ മുഴുവൻ കാത്തിരിക്കുന്ന ഒരു വൃക്ഷത്തെപോലെ ഞാൻ അവൾക്കുവേണ്ടി കാത്തിരുന്നു.. ഒടുവിൽ കാലം അവളെ ഒരു ഓർമ്മയാക്കിയപ്പോൾ വെയിലേറ്റു വാടി ഉണങ്ങിയ ചെറു റോസാ ചെടിയെപോലെ എന്റെ മനസ്സ് തകർന്നുപോയി... ഒന്നായ് കണ്ട സ്വൊപ്നങ്ങലും രാക്കിനാവുകളും എല്ലാം മാഞ്ഞുപോയ്... മരുഭൂമിയിൽ ഒരു തുള്ളി ദാഹജലത്തിനായ് അലയുന്ന എന്നെ ആരും കണ്ടില്ല.. നിശബ്ദമായ ചലനങ്ങൾ പോലും വിരളമായ ജീവിതം മുന്നോട്ടുപോകുമ്പോൾ പുതുമഴയായ് അവളെന്നിൽ പെയ്തിറങ്ങി...  വാടിയുണങ്ങിയ എന്റെ മനസ്സാം റോസാ ചെടിയിൽ പുതിയ മൊട്ടുകൾ കിളുർക്കാൻ തുടങ്ങി... സ്വൊപ്നത്തിൽ അവൾ എന്റെ അരികിൽ വന്നെന്നോടു പറയും "ഞാൻ നിനക്കായ്‌ കാത്തിരിക്കുന്നു നിന്റെ ജീവിത ലക്ഷ്യവും ജീവിതയാത്രയും പൂര്ത്തിയാക്കി എന്നിലേക്ക്‌ വരൂ".. അവളിലേക്കെത്താൻ ഞാൻ പലപ്പോഴും ശ്രമിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല കാരണം അവളുടെ സ്നേഹമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.. ദൈവത്തിന് വളരെ പ്രിയപ്പെട്ടവളായിരുന്നു അവൾ.. അതുകൊണ്ടായിരിക്കാം എന്നിൽ നിന്നും പിഴുതെടുത്ത്‌ മാറ്റാൻ സ്രെമിച്ചതും..  
                             ഇന്നും തുടരുന്ന എന്റെ ജീവിത യാത്രയിൽ പ്രണയത്തേക്കാൾ ഞാൻ എന്റെ തൂലികയും പ്രനയലെഖനങ്ങളെയും സ്നേഹിക്കുന്നു കാരണം എന്റെ പ്രണയലേഖനങ്ങൾ അവള്ക്കായ് മാത്രമാണ്.. അവളെപ്പോഴും എന്റെ കൂടെയുണ്ട്.. സമയം കിട്ടുമ്പോഴൊക്കെ ഞാൻ അവളോട്‌ സംസാരിക്കും... അന്നും അവളെനിക്കുവേണ്ടി കാത്തിരുന്നു.. ഇന്നും അവളുടെ കാത്തിരുപ്പ് തുടരുന്നു.. എന്റെ യാത്രയും..