ശരീരത്തിലെ ഉണങ്ങാത്ത മുറിവുകൾ പലതും ഓർക്കാൻ ഇഷ്ട്ടപെടാത്ത ഒരുപാട് ഒര്മകളെ നമ്മെ ഓർമപെടുത്തും.. അങ്ങനെയുള്ള ചില മനസിന്റെ ഉണങ്ങാത്ത മുറിവുകള ഇന്ന് ഞാൻ ഓർമിച്ചു... സന്തോഷങ്ങളും സുഗങ്ങളും തേടി നടന്ന കൗമാര പ്രായം... കാണുന്ന പെണ്കുട്ടികളുടെയെല്ലാം ഇഷ്ട്ടം പിടിച്ചു പറ്റിയും... വാശിയും വിദ്വേഷവും മേരുങ്ങാതതിനെ മെരുക്കിയും ഒന്നിൽ തട്ടി ഒന്നിൽ തട്ടി ജെയിച്ചു മുന്നേറുന്ന ആ കൌമാര പ്രായം... അങ്ങനെ കുതിച്ചു പായുന്ന ഓട്ടത്തിൽ പെട്ടെന്ന് എന്നെ പിടിച്ചു നിർത്താൻ ഒരു കൊച്ചു മിടുക്കിക്ക് കഴിഞ്ഞു... അവളെയും മറ്റുള്ളവരെപോലെ തട്ടിമാറ്റി പോകാൻ ഞാൻ സ്രെമിചെങ്കിലും എന്തോ ഒന്ന് അവളിലേക്ക് എന്നെ അടുപ്പിച്ചുകൊണ്ടിരുന്നു... എന്റെ എല്ലാ സന്തോഷങ്ങളും സുഗങ്ങളും എനിക്ക് നഷ്ട്ടമാകുന്നപോലെ തോന്നി.. എന്നെ നിയന്ത്രിക്കുന്നത് അവലാനെന്നൊരു തോന്നൽ... എന്നാൽ അതികം വയ്കാതെ സത്യം ഞാൻ തിരിച്ചറിഞ്ഞു ഞാൻ അവളെ പ്രണയിക്കുന്നു എന്റെ ആദ്യ പ്രണയം... അപ്പോഴാണ് എനിക്ക് മനസിലായത് അതുവരെ അനുഭവിച്ച സുഗങ്ങളെക്കാളും എത്ര സുന്ദരമാണ് അവളുടെ കരുത്തൽ എന്ന്... ആ വസന്തകാലതിനും വർണ്ണങ്ങൾക്കും ആയുസ് വളരെ കുറവായിരുന്നു.. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു എത്രയോ പെണ്‍കുട്ടികള നിനക്ക് വേണ്ടി കരഞ്ഞിട്ടുണ്ടാകും അവര്ക്ക് വേണ്ടി ഇനി ഒരിക്കലും നീ ഒരു പെണ്ണിനെ കരയിക്കാതിരിക്കാൻ വേണ്ടി അതിലുപരി പ്രണയത്തിന്റെ വില നിന്നെ അറിയിക്കാൻ വേണ്ടിയാണ് ഇതെല്ലം ചെയ്തതെന്... എനിക്കവളോട് ദേഷ്യമൊന്നും തോന്നിയില്ല.. മറിച്ചു ബഹുമാനമാണ് തോന്നിയത്... കുറ്റബോത്തിന്റെ നീറുന്ന കനലുകളെയും താലോലിച്ചു ഇന്നും ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കുന്നു..
മനസ്സിൽ നിറഞ്ഞു തുളുമ്പുന്ന കനലുകൾ ഒരിളം കാറ്റിൻ കയ്കളാൽ കൊരിയെടുത്ത് ... വീണ്ടും എരിയുന്ന കനലുകളാൽ ഞാനീ ചിത്രം വരയ്ക്കുന്നു...
Sunday, 11 August 2013
Thursday, 1 August 2013
ഓർമ്മകൾ
ഇന്ന് ഒരു കൊച്ചു മിടുക്കനെ കണ്ടു... അവന്റെ കുസൃതികൾ കണ്ടു നില്ക്കെ
വീണ്ടും ഞാൻ എന്റെ കുട്ടികാലം ഓർമിച്ചു... ചേമ്പിലയിൽ മീന കുഞ്ഞിനെ
പിടിച്ചു അവൾക്കു കൊടുക്കാൻ ഓടുന്ന കാലം.... തോട്ടുവക്കത്തുകൂടി
ഓടുന്നതിനിടയിൽ മീൻകുഞ്ഞു വീണ്ടും തോട്ടിലേക്ക് ചാടും.. വീണ്ടും
കഷ്ട്ടപ്പെട്ടു ഒന്നിനെകൂടി പിടിക്കും എത്ര കഷ്ട്ടപെട്ടലും അവൾക്കു
മീന്കുഞ്ഞിനെ കൊടുക്കും... അപ്പോഴുള്ള അവളുടെ പുഞ്ചിരിയും കവിളിൽ ഒരു
ഉമ്മയും... വീണ്ടും വീണ്ടും മധുരം തോന്നുന്ന ഓർമ്മകൾ,.... അവൾക്കു വേണ്ടി
തല്ലുകൂടി നടന്ന കൌമാരം... അങ്ങനെയങ്ങനെ അവളുമൊത്തുള്ള ഒരുപാട് നല്ല നല്ല
ഓർമ്മകൾ... ഒരിക്കൽ അവൾ എന്നോട് പറഞ്ഞു അവൾ ഒരാളെ
സ്നേഹിക്കുന്നുണ്ടെന്ന്... ഒരു ചെറു നാണത്തോടെയാണ് അവൾ അത് പറഞ്ഞത്, ഓര്മ
വെച്ച കാലം മുതൽ മനസ്സിൽ സൂക്ഷിച്ച അവളോടുള്ള പ്രണയം കൊണ്ടാകാം ഒരായിരം
വർണ്ണങ്ങൾ മനസ്സിൽ വിരിയുന്നപോലെ തോന്നി എനിക്ക്... എന്റെ സന്തോഷം പുറത്തു
പ്രകടിപ്പിക്കാതെ ഞാൻ ചോതിച്ചു ആരാണവൻ എന്ന്.... അവളുടെ മറുപടി കേട്ടപ്പോൾ
നൂറു അസ്ത്രങ്ങൾ ഒരുമിച്ചു നെഞ്ചിൽ തരച്ചതുപോലെ തോന്നി.... കാല്പാതതിനടിയിൽ
നിന്ന് മണ്ണ് ഒളിച്ചു പോകുന്നതുപോലെ... പെട്ടെന്ന് എന്നെ നിയന്ത്രിച്ചു
അവളെ എന്തോ പറഞ്ഞു കളിയാക്കിയിട്ടു തിരിഞ്ഞു നടന്നു അതികനേരം അവിടെ
നിന്നിരുന്നെങ്കിൽ എന്റെ കണ്ണ് നിറയുന്നത് അവൾ കണ്ടേനെ... അന്ന് മനസിനെറ്റ
മുറിവ് ഇന്നും ഉണങ്ങാതെ എന്നെ പലപ്പോഴും വെധനിപ്പിക്കാറുണ്ട്.. പിന്നെടവളെ
ഞാൻ കണ്ടിട്ടില്ല... ഒരിക്കൽ അറിഞ്ഞു വിവാഹം കഴിഞ്ഞെന്നു.. പിന്നീടൊരിക്കൽ
അറിഞ്ഞു അവര് പിരിഞ്ഞെന്നു.. അപ്പോൾ തോന്നി ഒന്ന് പോയി കാണണമെന്ന് പക്ഷെ
ആരോ എന്നെ തടയുന്നപോലെ... നല്ലൊരു ജീവിതം പല തവണ തട്ടി കളഞ്ഞതിന് കാരണവും ഈ
മുറിവുണങ്ങാത്ത ഓർമകളാണ്...
ഒരുപാട് സംബധിച്ച് ഒരുപാട് പഠിച്ചു,...ചിലപ്പോഴോക്കെ തോന്നും എന്തിനു വേണ്ടി എന്ന്... ഈ ജീവിതം കുറെ ജീവിതങ്ങൾക്ക് മാറ്റി വെച്ച് ജീവിക്കുന്നു ഇപ്പോൾ... ഒരിക്കൽ അവളെ പോയി കാണണം... വെറുതെ ഒന്ന് കാണാൻ.... ഒരു ആഗ്രഹം......
ഒരുപാട് സംബധിച്ച് ഒരുപാട് പഠിച്ചു,...ചിലപ്പോഴോക്കെ തോന്നും എന്തിനു വേണ്ടി എന്ന്... ഈ ജീവിതം കുറെ ജീവിതങ്ങൾക്ക് മാറ്റി വെച്ച് ജീവിക്കുന്നു ഇപ്പോൾ... ഒരിക്കൽ അവളെ പോയി കാണണം... വെറുതെ ഒന്ന് കാണാൻ.... ഒരു ആഗ്രഹം......
Subscribe to:
Comments (Atom)