Friday, 16 May 2014

ദൈവത്തിന്‍റെ കയ്യിലെ കളിപാവകള്‍..

                                  കര്‍പൂരമിട്ടു കാച്ചിയ എണ്ണയുടെ ഗന്ധം ശ്വോസന ഗ്രന്ധികളില്‍ നിന്ന്  തലച്ചോറിലെതിയപ്പോള്‍ അവളുടെ സാമിഭ്യം ഞാന്‍ മനസ്സിലാക്കി... കഴിഞ്ഞു പോയ ജീവിതത്തിന്‍റെ നഷട്ടങ്ങളും നേട്ടങ്ങളും കൂട്ടികുറച്ചു കിടക്കുന്നപ്പോള്‍ ഒരല്‍പം മയങ്ങിപോയെങ്കിലും അവളുടെ സമിഭ്യം ഞാന്‍ അറിഞ്ഞു... കണ്ണുകള്‍ തുറക്കാതെ തന്നെ എന്റെ കരം ഞാന്‍ മുകളിലേക്കുയര്‍ത്തി, നിമിഷങ്ങള്‍ക്കകം അവള്‍ എന്റെ മാറില്‍ വന്നു ലയിച്ചു...                                        ഉടനെ ഫോണ്‍ ശബ്ദിച്ചു... ഞാന്‍ കണ്ണുകള്‍  മെല്ലെ തുറന്നു ഒരു ചെറു നഷ്ട്ടബോധതോടെ നെഞ്ചില്‍ പറ്റി കിടന്നിരുന്ന തലയിണ എടുത്തു മാറ്റി ഞാന്‍ എണീറ്റു... ഫോണില്‍ മിസ്സ്ഡ് കാള്‍സും മറ്റും വെറുതെ ഒന്നു ഓടിച്ചു നോക്കിയിട്ട് ചായക്കായി അമ്മയെ വിളിച്ചു.. വാഷ്‌ റൂമില്‍ പോയി പല്ലുതേച്ചു ഫ്രഷ് ആയി മുറിയുടെ വരാന്തയിലെ എന്റെ ചാരുകസേരയില്‍ ചായക്കായി ഒന്നുകൂടി അമ്മയെ വിളിച്ചിട്ട് പോയിരുന്നു... മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന സ്വോപ്നം എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.. 
                               അവളെ ഞാന്‍ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു അവസാനമായി കണ്ടപ്പോള്‍ അവള്‍ ആദ്യമായി തന്ന ചുംബനം പോലും അവള്‍ ഇന്ന് വെറുപ്പോടെ ആയിരിക്കും ഓര്‍ക്കുന്നത്... അവളെന്നെ സ്നേഹിച്ചിരുന്നു പക്ഷെ എന്റെ സ്നേഹം കാറ്റില്‍ പറക്കുന്ന ചാരം പോലെ വ്യാഖ്യാനിക്കപ്പെട്ടു.. ഒരിക്കലും അവളെ കുറ്റം പറയാന്‍ പറ്റില്ല കാരണം സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എന്ന്നു പറയാം... ചില തെറ്റിധാരണകള്‍കൊണ്ടും ധാരണകള്‍കൊണ്ടും നഷ്ട്ടമായത് ഒരുപാട് സ്വോപ്നം കണ്ട ഒരു ജീവിതമാണ് .. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവുന്ന സാഹചര്യത്തില്‍ മാത്രമേ പരസ്പരം അവരവരുടെ തെറ്റുകള്‍ മനസിലാക്കു... 
                                 ഒരിക്കല്‍കൂടി എനിക്കവളെ കാണണം മനസിലാക്കുമെങ്കില്‍ അവള്‍ക്കത് കേള്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍ പറഞ്ഞു ഉണ്ടായ തെട്ടിധാരനകളും തെറ്റുകളും പറയണം.. പക്ഷെ അത് ഇനിയൊരു കൂടിചെരനിലാവില്ല... കാരണം ചീട്ടുകൊട്ടാരം പണിതുയര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ് അത് തകര്‍ക്കാന്‍ വളരെ എളുപ്പവും... ചിന്തകളില്‍ നിന്ന് വിട്ടു ചായയെ കുരിചോര്‍ത്തപ്പോള്‍ ചായ മുന്നില്‍ ഇരുപ്പുണ്ടായിരുന്നു.... ചൂടാറിയ ചായ ഉന്മേഷം തരുമെന്ന് തോന്നിയില്ല എങ്കിലും അമ്മയെ ഓര്‍ത്തു ഒറ്റ വലിക്കു കുടിച്ചു..... 
                 പ്രണയിക്കുന്ന ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും, അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പരസ്പരം സ്നേഹിക്കുന്നത് ആത്മാര്‍ത്ഥമായാണെങ്കില്‍ കാതിരിക്കുക്ക ഒരു തീരുമാനമെടുക്കും മുന്നെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വോഭാവികം കാരണം നമ്മള്‍ മനുഷ്യരാണല്ലോ.. ശെരി ഏതു തെറ്റ് ഏതു എന്ന് അല്പ്പമെങ്കില്‍ മനസ്സിലാക്കാന്‍ സ്രെമിക്കുക, നമ്മളെ ഒരുപാട് വിഷമിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കാം, പ്രവര്‍ത്തികള്‍ കണ്ടേക്കാം അപ്പോള്‍ പോലും ക്ഷേമയോടെ കാത്തിരിക്കുക സത്യം എന്തെന്ന്  പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല നമ്മള്‍ ദൈവത്തിന്‍റെ കയ്യിലെ കളിപാവകള്‍ മാത്രമാണ് ചിലപ്പോഴൊക്കെ....