ഒരു പൊട്ടി പെണ്ണിനെ പരിചയപെടാം... ഇന്നവൾ ഒരു ഐ. ടി കമ്പനിക്ക് വേണ്ടി കഷ്ട്ടപെടുന്ന ഒരു തിരക്കുള്ള ജോലിക്കാരിയാണ് ഓരോ മാസത്തിലും മാറി മാറി വരുന്ന ഷിഫ്റ്റുകൾ.. ഇതിനിടയിലും കിട്ടുന്ന സമയം മുഴുവൻ അവൾ സ്നേഹിക്കുന്നവന് വേണ്ടി ചിലവിടും.. അവനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു നല്ല കാമുകൻ എന്ന് പറയാൻ പറ്റില്ല എങ്കിലും അവളെ ഒരുപാട് മനസില്ലക്കുന്നവനായിരുന്നു കൂടാതെ മനസിലുള്ള സ്നേഹം പുറത്തു കാട്ടാൻ വിസമ്മതിക്കുന്നവനുമായിരുന്നു...
അവൾ അവനെ അത്രമാത്രം സ്നേഹിക്കുന്നതും അതുകൊണ്ടുതന്നെയായിരുന്നു.. ഒരു ശരാശരി ചിന്താഗതികളുള്ള എല്ലാ പെണ്‍കുട്ടികളെയും പോലെ അവളും തന്റേതായ വഴിയിലൂടെ മാത്രം ചിന്തിക്കുന്ന സ്വോഭാവക്കാരിയായിരുന്നു... ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മണ്ടുസ്..... ശെരിക്കും ഒരു പെണ്ണ് മണ്ടുസ് ആകുന്നതല്ലേ അറിഞ്ഞുകൊണ്ട് പലപ്പോഴും?.. അവളും അങ്ങനെയായിരുന്നു,... അവളുടെ മണ്ടത്തരങ്ങളും കരുതലുമാണ് ഏതൊരു ആണിനേയും പോലെ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.. അവൾ മറ്റുള്ളവരോട് പെരുമാറുന്നതുപോലെ ഒരുവട്ടം അവനോടു പെരുമാറിയാൽ ആ നിമിഷം അവൻ അവളെ വിട്ടു പോകും എന്നതാണ് സത്യം... അവൾ എപ്പോഴും ഒരു നല്ല കാമുകിയും ഒരു നല്ല സുഹൃത്തും അതിലുപരി ഒരു നല്ല അനുസരണാ ശീലമുള്ള ഭാര്യ ആകാനുള്ളവളാണെന്നും സ്വൊയം ഓർമ്മപെടുത്തിക്കൊണ്ടേയിരുന്നു....
പുരുഷവർഗം കാട്ടുന്ന അതികാരവും ദേഷ്യവും ശാസനയും സ്ത്രീ വർഗ്ഗം അവർക്ക് നൽകുന്ന ദാനമാണെന്ന് കരുതന്ന സ്ത്രീവർഗങ്ങളെ അപേക്ഷിച്ച് അതവർ നൽകുന്ന കരുതലും സ്നെഹവുമാണെന്ന് അവൾ നേരത്തെ തിരിച്ചറിഞതുകൊണ്ടാവാം അവളുടെ മിഴികൾ അവനു വേണ്ടി മാത്രമേ നിറയാറുള്ളൂ... അവൻ അവളെ ചിലപ്പോഴൊക്കെ കരയിക്കാൻ ശ്രെമിക്കാറുമുണ്ട് കാരണം അവനിഷ്ട്ടമായിരുന്നു ഒരു പരുതിവരെ അവളുടെ കരച്ചിൽ... അവൾക്കു അതറിയാമെങ്കിലും വീണ്ടും വീണ്ടും അവൾ തന്നെ തോൽക്കും... കാരണം അവൾ ഓരോ തവണ തൊൽക്കുംബൊഴും കൂടുതൽ കൂടുതൽ അവൻ അവളെ സ്നേഹിക്കുന്നതുപോലെ അവൾക്കു തോന്നുമായിരുന്നു.. അത് തോന്നൽ മാത്രമല്ല സത്യാമെന്നു അവൾ മനസിലാക്കിയിരുന്നു...
പതിവുപോലെ ജോലി കഴിഞ്ഞു റൂമിൽ എത്തിയ അവൾ ഫോണ്‍ എടുത്തു അവനെ വിളിച്ചു പതിവുപോലെ അവൻ അവളുടെ കാൾ കട്ട് ചെയ്തു അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടെയിരുന്നു ഒടുവിൽ അവൻ ഫോണ്‍ എടുത്തു അവളെ കുറെ ചീത്തയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.. പതിവിലും വിപരീതമായി ഒന്നും സംഭാവിക്കാതിരുന്നതുകൊണ്ടാവം ഒരു ചെറു ചിരിയോടെ അവൾ ഫോണും എടുത്തു ടെറസിലേക്ക് നടന്നു.. അവിടെ അവൾക്കിരിക്കാൻ ഒരു കസേരയുണ്ട്.. പതിവുപോലെ അവൾ അവനെയും സ്വോപ്നം കണ്ട് ആ ഡിസമ്പർ രാത്രിയിലെ മരവിപ്പിക്കുന്ന തണുത്ത കാറ്റിൽ സ്വൊയം ശരീരത്തെ കയ്കൾകൊണ്ട് ഞെരുക്കി അമ്പിളിയെ നോക്കി അവന്റെ വിളിക്കായ് കാത്തിരുന്നു... ശെരിക്കും അവൾ അവനു കൊടുക്കുന്ന ദാനമല്ലെ അവളുടെ ജീവിതം...?
by bpaav..
No comments:
Post a Comment