ജീവിതത്തിന്റെ
കഷ്ട്ടപാടുകളും തിരക്കുകൾക്കുമിടയിൽ ചിലപ്പോഴൊക്കെ അവളെ ഞാൻ മറന്നു
പോകുന്നു... ഇതിനെ പക്വത എന്നാ ഓമന പേരിട്ടു ന്യായികരിക്കാൻ ഞാൻ
സ്രെമിക്കാറില്ല... എന്റെ മനസിനെ ഒരിക്കൽ പോലും ഞാൻ ന്യായികരിക്കാൻ
സ്രെമിച്ചിട്ടില്ല അതാണ് സത്യം... അന്നൊരിക്കൽ അവൾ പറഞ്ഞിരുന്നു അകന്നു
പോകേണ്ടി വന്നാൽ എന്നെ മറന്നുപൊയ്ക്കോളുമെന്നു... ഒരു രാത്രിയിലെങ്കിലും
ലഹരികളുടെ കൂട്ടില്ലാതെ എനിക്കുറങ്ങാൻ കഴിയുന്നില്ല എന്ന് അവൾ
അറിയുന്നുണ്ടാകുമോ? അവൾ അകന്നുപോയത് അവളുടെ ശരീരത്തിൽ നിന്ന് മാത്രമാണ്
എന്റെ മനസ്സിൽ നിന്നല്ല.... ചില ബന്ധങ്ങൾ അങ്ങനെയാണ് ഇനി ഒരിക്കലും
കിട്ടില്ല എന്നറിഞ്ഞാലും വീണ്ടും തുടിച്ചുകൊണ്ടിരിക്കും ഒന്ന്
വന്നിരുന്നെങ്കിൽ ഒന്ന് തലോടിയെങ്കിൽ.... മനസ്സിൽ വീണ്ടും വീണ്ടും
എരിഞ്ഞുകൊണ്ടിരിക്കുന്ന കനലുകൾ ഒരിക്കൽ ചാരമായി അവശേഷിക്കും....
'ഞാനും'.......
No comments:
Post a Comment