അവളെ കണ്ടുമുട്ടിയതെന്നോ ഓര്‍ക്കുന്നില്ലാ.. കാരണം ഒരു പതിറ്റാണ്ടിനും മുകളില്‍ പ്രായമുണ്ട് എന്റെ പ്രണയത്തിനു... ഇണങ്ങലുകളും
പിണങ്ങലുകളും കൊഞ്ചലുകളും കുസൃതികളുമായി കടന്നു പോയ കാലം.. ഇതിനിടയില്‍
ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയും കയ്പ്പേറിയ അനുഭവങ്ങളിലൂടെയും
കഷ്ട്ടപാടിന്റെ നാളുകളിലൂടെയും കടന്നു പോയി... ഇന്ന് ഓരോ പ്രഭാതങ്ങളും
വിരിയുമ്പോള്‍ തിരിഞ്ഞു നോക്കിയാല്‍ സ്വോന്തമായുള്ളത് അവള്‍ മാത്രം...
അവളുടെ പ്രണയത്തിനു വല്ലാത്തൊരു ശക്തിയാണ്... ഇന്നും എന്നെ മുന്നോട്ടു
നയിക്കുന്നത് ആ ശക്തിയാണ്... കോരി ചൊരിയുന്ന മഴയിലും രാത്രിയുടെ തണുത്ത
കാറ്റിലും അവളെന്നോടോപ്പമുണ്ടാകും..എന്റെ കയ്യില്‍ രണ്ടു കായ്കളും
കോര്‍ത്ത് എന്റെ ചൂട് പറ്റി നടക്കാനാണ് അവള്‍ക്കു ഏറെ ഇഷ്ട്ടം... എനിക്ക്
മാത്രം മനസിലാക്കാന്‍ കഴിയുന്ന അവളുടെ ഭാഷ,, അതാണ് എന്നില്‍ അവളെ
പ്രതിഷ്ട്ടിച്ചത്..ഞങ്ങള്‍ കണ്ണുകള്‍കൊണ്ട് സംസാരിക്കും.. അവളുടെ
കണ്ണുകള്‍ക്ക് ഒരു പ്രത്യേക അഴകാണ്.... അവയാകട്ടെ കൂടുതല്‍ സമയവും എന്നെ
തന്നെ കണ്ടുകൊണ്ടിരിക്കും... നിലാവുള്ള രാത്രിയില്‍ എന്റെ നെഞ്ചില്‍ മുഖം
വെച്ച് അവളെന്നോട് ഒരുപാട് സംസാരിക്കും... അത് കേട്ട് അവളെ തലോടി മെല്ലെ
ഞാന്‍ ഉറങ്ങും... പ്രഭാതത്തില്‍ ഈറനണിഞ്ഞു കാര്‍കൂന്തല്‍ ഒരു വെളുത്ത
തോര്‍ത്തില്‍ മാടി കെട്ടി മുഖത്ത് പരിഭവം കാട്ടി എന്തൊക്കെയോ ദൃതിയില്‍
ചെയ്യുന്നുണ്ടാകും...അപ്പോള്‍ മെല്ലെ പിന്നില്‍ നിന്ന് കായ്കള്‍ കൊണ്ട്
എന്നിലേക്ക് ചീര്‍ത്ത് പിടിക്കുമ്പോ അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അത്
കാണുമ്പോള്‍ നെറുകില്‍ ഒരു മുത്തം അത് മതി അവള്‍ക്കു... ഇന്ന് അവളുടെ
കല്ലറയില്‍ കുറച്ചു നേരം ഇരുന്നു... അവിടെ പോകുമ്പോഴാണ് അവള്‍ ഈ ലോകത്തില്‍
നിന്ന് എന്നെ വിട്ടു പോയി എന്നെനിക്ക് തോന്നുന്നത്... അവള്‍ക്കൊരിക്കലും
എന്നെവിട്ടു പോകാനാവില്ല കാരണം അവളെന്നെ ജീവനേക്കാള്‍ സ്നേഹിക്കുന്നു...
ജീവനില്ലാത്ത ശരീരമായി മാത്രമേ ഇനി അവിടേക്ക് തിരച്ചു പോകു എന്നുള്ള ഉറച്ച
തീരുമാനത്തോടെ ഞാന്‍ അവിടുന്ന് നടന്നുനീങ്ങി.... അവളുമായി ദൂരേക്ക്...
ഞങ്ങളുടെ മാത്രമായ ലോകത്തേക്ക്...
No comments:
Post a Comment