ശിശിരകാലത്തിൽ പൊഴിയുന്ന ഇലകളായിരുന്നു അവരുടെ പിണക്കങ്ങൾ.. വീണ്ടും കിളിർക്കുമെന്നും തളിർക്കുമെന്നും ഉറപ്പുള്ള വിടപറയൽ.. അവളുടെ ലോകം ഒരേ സമയം അവനിൽ മാത്രം ഒതുങ്ങുന്നതും മാളോകാരെല്ലാം അവളുടെ സുഹൃത്‌വലയത്തിലും ആയിരുന്നു .. സ്വപ്നജീവിയായ അവൾക്കു ആ യാഥാസ്ഥിതികൻ എങ്ങനെ ഇണയായി എന്ന് ആർക്കും അറിയില്ല..അവനു അവൾ ഒന്നുമായിരുന്നില്ല പിന്നീട് എപ്പോഴോക്കെയോ എല്ലാമായ് മാറി..
കാലം എന്ന വേട്ടക്കാരൻ തൻ്റെ നായാട്ടിനിടെ അവൻ്റെ ഉള്ളിൽ ഈ പ്രണയവൃക്ഷം നേരിടാവുന്ന മുറിച്ചുമാറ്റലിനെ ഓർമപ്പെടുത്തി.. തൻ്റെ പ്രാണൻ പിടിച്ചെടുക്കുന്ന പോലെ തോന്നി.. എന്നിട്ടും അവൻ്റെ ഇടനെഞ്ചിൻ്റെ താളം ജീവശ്വാസമാക്കിയ അവളെ പറിച്ചു മാറ്റാൻ തോന്നി അവനു.. പിണക്കങ്ങൾ ഇലകൾക്ക് പകരം ശിഖരങ്ങളായി നഷ്ടമാവാൻ തുടങ്ങി.. അവൾ അവനോടു കൂടുതൽ ചേർന്നിരുന്നു.. വേദനയോടെ..
കാത്തിരിപ്പുകൾക്കു വിരാമമിട്ട ആ വൃക്ഷം കടപുഴകി വീണു.. അവളെന്ന ആ ജീവാംശം അവൻ പോലും പ്രതീക്ഷിക്കാത്തത്ര ചുരുങ്ങിയ സമയംകൊണ്ട് എന്നെന്നേക്കുമായി വിടചൊല്ലി.. നഷ്ട്ട പ്രണയവും നശിക്കാത്ത ഓർമകളുമായി അവൻ ആ ഉണങ്ങിയ വൃക്ഷത്തിൻ്റെ ജീവനവശേഷിക്കുന്ന കാലം വരെ ജീവിച്ചു.....

No comments:
Post a Comment