Thursday, 20 February 2014

കാശ്മീരിൽ വീണുകിട്ടിയ പവിഴമുത്ത്

        കശ്മീരിലെ ഒരു തണുത്ത പകൽ... ഈ ഭൂമിയുടെ സൗന്ദര്യം ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഒറ്റയ്ക്ക് ചിത്രശലഭങ്ങളെ പോലെ പറന്നു നടക്കുന്ന കാലം.... ശ്രീനഗറിലെ ഡാൽ തടാകത്തിന്റെ കരയിൽ അല്പ്പനേരം ഇരുന്നപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ തനിചായതുപൊലെ എനിക്ക് തോന്നി.. എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിരുന്ന എന്റെ ക്യാമറ പോലും ദൂരെയായതുപോലെ തോന്നിയ ചില നിമിഷങ്ങൾ...
                                                                            പെട്ടെന്ന് തന്നെ ശരീരം മനസ്സിനെ തട്ടി വിളിക്കുന്നതുപോലെ ഞാൻ എന്നെ തന്നെ വിളിച്ചുണർത്തി.. ക്യാമറ എടുത്തു വീണ്ടും ഞാൻ അവിടെയൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോൾ കുറച്ചകലെ തടാകത്തിലേക്ക് നോക്കി ഇരിക്കുന്ന ഒരു കൊച്ചു സുന്ദരിയെ ഞാൻ കണ്ടു... പെട്ടെന്ന് തന്നെ ക്യാമറ മാറ്റി ഞാൻ അവളെ നോക്കി ഒരു ചെറു ചലനം പോലുമില്ലാതെ അവൾ തടാകത്തിലേക്ക് തന്നെ നോക്കി ഇരിക്കുന്നു.. വീണ്ടും ഞാൻ ക്യാമറ എടുത്തു ഒന്ന് ക്ലിക്ക് ചെയ്തതിനു ശേഷം അവളുടെ മുഖത്തിലേക്ക് സൂം ചെയ്തു നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു... മനസ്സിനെ വല്ലാതെ അസ്വൊസ്തമാക്കിയെങ്കിലും ഞാൻ വീണ്ടും വീണ്ടും ഒരുപാട് ഫോട്ടോസ് എടുത്തു... പിന്നെ കുറെ നേരം അതിലൂടെ അവളെ തന്നെ നോക്കിയിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ പെട്ടെന്ന് തിരഞ്ഞു നോക്കി, മുന്നിൽ വന്നു കണ്ണിൽ നോക്കുന്നപോലെ തോന്നി എനിക്ക് ഞാൻ പെട്ടെന്ന് ക്യാമറ മാറ്റി.. കള്ളത്തരം കണ്ടുപിടിക്കുമ്പോഴുണ്ടാകുന്ന ചില ഭാവമാറ്റങ്ങൾ എന്നിലും ഉണ്ടായിട്ടുണ്ടാകും...
                                                             അതികം വയ്കാതെ അവൾ എഴുനേറ്റു നടന്നു.. ഞാനും ചാടി എഴുനേറ്റു കൂടെ നടന്നു.. അടുത്തെത്തിയപ്പോൾ അറിയാവുന്ന മുറി ഹിന്ദി ഒക്കെ വെച്ച് ഞാൻ ചോതിച്ചു ''സുനിയേ യെ ജവഹർ നഗർ മെ കേസാ ജാവു'' അവൾ എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് ചില മറുനാടൻ മലയാളികളെപോലെ (മലയാളം കൊച്ചു കൊച്ചു അറിയാം എന്ന രീതി) മലയാളത്തിൽ കൂടെ ചെല്ലാൻ പറഞ്ഞു. ഞാൻ ആദ്യം ഒന്ന് ഞെട്ടി... പിന്നീടാണ് മനസിലായത് അവളുടെ വീട് അവിടെയാണെന്ന്.. ഞാൻ കൂടുതലൊന്നും ചൊതിചില്ല അവൾ ഒന്നും മിണ്ടിയുമില്ല ജവഹർ നഗർ എത്തിയപ്പോൾ ഇതാണ് എന്ന് പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടന്നു.. ഞാൻ അവൾ പോകുന്നത് ക്യാമറ കണ്ണിലൂടെ നോക്കി നിന്നു...  അന്ന് മുഴുവൻ അവളുടെ നിറഞ്ഞ മിഴികളായിരുന്നു മനസ്സിൽ... പിറ്റേ ദിവസം എവിടെയും പോവാൻ മനസ്സ് അനുവതിച്ചില്ല.. അവളെയും നോക്കി ജവഹർ നഗറിൽ കുറെ നേരം നിന്നു പക്ഷെ അവൾ വന്നില്ല... അപ്പോൾ തോന്നി അവളുടെ ഫോട്ടോസ് പ്രിൻറ് എടുത്തു അവൾക്കു കൊടുക്കണമെന്ന് കഷ്ട്ടപെട്ടു ഒരു സ്റ്റുഡിയോ കണ്ടുപിടിച്ചു പ്രിൻറ് എടുത്ത്‌ ഞാൻ ഡാൽ തടാകത്തിലേക്ക് പോയി അവിടെ ഇരുന്നു അവളെയും കാത്തു പക്ഷെ അവൾ വന്നില്ല.. വല്ലാതെ വിഷമം തോന്നി അപ്പോൾ..  പിന്നീടുള്ള നാല് ദിവസങ്ങൾ ഞാൻ അവളെ തിരഞ്ഞു...
                                                                                  ഒടുവിൽ ഞാൻ കഷ്മീരിനോട് വിട പറയാൻ തീരുമാനിച്ചു.. താമസിച്ചിരുന്ന സ്ഥലത്തെ നല്ലവരായ  കുറെ ചേട്ടന്മാരോടും ചേച്ചിമാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി... നേരെ ഡാൽ തടാകത്തിലേക്ക് പോയി.. കുറച്ചു നേരം കൂടി അവിടെ ഇരിക്കണമെന്ന് മനസ്സ് പറഞ്ഞു വല്ലാതെ... അന്ന് അവൾ ഇരുന്ന അതെ സ്ഥലത്താണ് അപ്പോൾ ഞാൻ ഇരുന്നിരുന്നത്.. ക്യാമറയുടെ സ്ഥാനത്ത് അപ്പോൾ അവളുടെ ഫോട്ടോസ് ആയിരുന്നു.. ഓടുവിൽ ഫോട്ടോസ് അവിടെ വെച്ചിട്ട് ഞാൻ എഴുന്നേറ്റു നടന്നു.. കുറച്ചകലെ നടന്നകന്നു വെറുതെ ഒരുവട്ടം തിരിഞ്ഞു നോക്കി.. അപ്പോൾ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു... അവൾ ഫോട്ടോസ് എടുത്തു തുറന്നു ഓരോന്നായി നോക്കിക്കൊണ്ടിരിക്കുന്നു.. അവളുടെ മുഖത്ത് അപ്പോൾ ചെറിയ ചിരിയുണ്ടായിരുന്നു... ഏറ്റവും സുന്ദരമായ ആ കാഴ്ച മാത്രം എനിക്ക് എന്റെ ക്യാമറയിൽ പകർത്താനായില്ല ... ഫോട്ടോസ് നോക്കി കഴിഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചു.. ഞാൻ അവളെയും... കയ്കൊണ്ട്‌ ഒരു ബൈ പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു...  
            ഇന്ന് അവളെ ആദ്യമായി കണ്ടിട്ട് ഒരു വർഷം തികയുന്നു.. ഇന്നേക്ക് പത്താം നാൾ അവളുടെ വിവാഹമാണ്.. പറയാൻ മറന്നു ഗംഗ എന്നാണവളുടെ പേര്... വിവാഹത്തിന് ഞാൻ ചെല്ലണമെന്ന് ഗംഗ ക്ക് ഒരേ വാശി.. കാരണം ഞാൻ ഇല്ലാതെ വിവാഹം നടക്കില്ല .. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഞാനാണ്‌ വരൻ!... അന്ന് ദൂരെ നിന്ന് ബൈ പറഞ്ഞു പോരുമ്പോൾ എനിക്കറിയാമായിരുന്നു ഫൊറ്റൊസിന്റെ കൂടെ ഞാൻ വെച്ചിരുന്ന എന്റെ വിസിറ്റിംഗ് കാർഡ്‌ അവൾ ഒരിക്കലും കളയില്ല എന്ന്... (കള്ളച്ചിരി )

No comments:

Post a Comment