Wednesday, 23 April 2014

ജീവിത യാത്ര.

                        ആയിരം കാതമകലെ അവളുമോതൊരു ജീവിതം 
സ്വോപ്നം കണ്ട് ഈ മണ്ണില്‍ ജീവിതം പടുത്തുയര്‍ത്താന്‍ സ്രെമിക്കുമ്പോള്‍ എനിക്ക് കൂട്ടായുള്ളത് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങളും ഞങ്ങള്‍ ഒരുമിച്ചു കണ്ട കുറെ സ്വോപ്നങ്ങളും മാത്രം... വേനല്‍ ചൂടില്‍ ശരീരം പലപ്പോഴും തളരുന്നുണ്ടെങ്കിലും അവളുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍ വീണ്ടും കുതിച്ചു പായാന്‍ മനസ്സ് ശരീരത്തെ ശീലിപ്പിക്കും... വേനല്‍ മഴപോലെ വല്ലപ്പോഴും വരുന്ന അവളുടെ ഫോണ്‍ കാള്‍ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു...  ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു...                                                            അങ്ങനെ തിരക്കിട്ടൊരു യാത്രയില്‍ അവളുടെ ശബ്ദവുമായി എന്റെ ഫോണ്‍ ശബ്ദിച്ചു, ഞാന്‍ പതിവുപോലെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോതിച്ചു "സുഖമാണോ?" അവളുടെ ശബ്ദം ഇടറുന്നത് എനിക്ക് അനുഭവപെട്ടു എന്തെന്ന് ചോതിക്കുന്നതിനു 
മുന്നെ അവള്‍ പറഞ്ഞു.. "നമ്മുടെ കാര്യം വീട്ടില്‍ പറഞ്ഞു അവര്‍ സമ്മതിക്കില്ല അവരുടെ സമ്മതമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല 
എന്നെ മറക്കണം" എന്റെ ശരീരം തളരുന്നതുപോലെ പോലെ തോന്നി 
എനിക്ക് ഞാന്‍ ഒന്നും മിണ്ടാതെ കാള്‍ കട്ട്‌ ചെയ്തു... ഉടനെ അവളുടെ 
അച്ഛനെ വിളിച്ചു സംസാരിച്ചു എന്തോ വലിയ തെറ്റ് ചെയ്തപോലെ 
എന്നെ കുറെ ചീത്ത വിളിച്ചു...അതവിടെ അവസാനിച്ചെന്നു ഞാന്‍ 
അല്‍പ്പം വയ്കിയാണെങ്കിലും തിരിച്ചറിഞ്ഞു... അതികം വയ്കാതെ 
അവളുടെ കല്യാണവും കഴിഞ്ഞു..  
                                  നാല് വര്‍ഷത്തിനു ശേഷം യാത്രിശ്ചികമായി ഞാന്‍ 
അവളെ കണ്ടുമുട്ടി.. കണ്ടപ്പോള്‍ എന്റെ കണ്ണ് നിറയും വിധം 
മോശമായിരുന്നു അവളുടെ രൂപം.. അവള്‍ എന്നെ കാണാതിരിക്കാന്‍
ഞാന്‍ കുറെയതികം കഷ്ട്ടപെട്ടു... മനസ്സാകെ അസ്വോസ്തമായി ഞാന്‍ 

അവളെ കുറിച്ച് തിരക്കി പലരോടും... വീട്ടുകാര്‍ കണ്ടെത്തിയ സല്‍സ്വൊഭാവിയും സല്‍ഗുണ സംബന്നന്നുമായ ചെറുക്കന്‍ ഇപ്പോള്‍ മുഴു കുടിയനാണ്‌, അവര്‍ക്ക് രണ്ടു കുട്ടികളും ഉണ്ട്... അവളുടെ വരുമാനതിലാണ് മുന്നോട്ടുള്ള ജീവിതം... ഞാന്‍ ആകെ വല്ലാത്തൊരു അവസ്ഥയിലായി.. സുഗമായി ജീവിക്കുന്നുണ്ടാകും എന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... 
                                                     രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ എന്റെ ഒഴിവുദിവസങ്ങള്‍ കഴിഞ്ഞു തിരിചു പോകേണ്ട സമയമായി ഞാന്‍ പോകുന്നതുണ് മുന്നെ അവളുടെ അച്ഛനെ പോയി കണ്ടു... അവര്‍ സ്നേഹത്തോടെ അധിധിയെ സ്വീകരിച്ചു .. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഞാന്‍ ചോതിച്ചു എന്തിനായിരുന്നു രണ്ടു ജീവിതങ്ങള്‍ നശിപ്പിച്ചതെന്ന്... അവരുടെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ എണീറ്റു, ഇറങ്ങുമ്പോള്‍ എന്റെ ജീവിതത്തിലെ സംബാധ്യതിന്റെ ഒരു പങ്ക് ഞാന്‍ അവരെ ഏല്‍പ്പിച്ചു അവള്‍ക്കു കൊടുക്കാനായി... എന്നെ കണ്ട കാര്യം അവള്‍ അറിയരുതെന്ന് വീണ്ടും ഒരുവട്ടം കൂടി ഓര്‍മിപ്പിച്ചു ചിരിച്ചുകൊണ്ട് ഞാന്‍ യാത്ര തിരിച്ചു.... കാത്തിരിക്കാന്‍ ആരുമില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു തിടുക്കം.... 
                                          തിരക്കിട്ട ജീവിതത്തിലേക്ക് വീണ്ടും മടങ്ങിപോയെ പറ്റുമായിരുന്നുള്ളൂ കാരണം ഞാന്‍ ഒറ്റക്കായിരുന്നു എന്റെ ജീവിതത്തില്‍ അന്നും ഇന്നും... വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ന് ഞാന്‍ എന്റെ ജോലി രാജിവെക്കുന്നു... ഇനിയുള്ള ജീവിതം യാത്രകള്‍ക്കായി മാറ്റി വെക്കുന്നു... യാത്രകളുടെ അവസാനം എനിക്കുള്ള ആറടി മണ്ണ് ഞാന്‍ കണ്ടെത്തും.... 

No comments:

Post a Comment